രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനി സഫ നാട്ടുകാരുടെ കയ്യടി നേടി. മലപ്പുറം കരുവാരക്കുണ്ട് ഗവ.എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി ആണ് സഫ. പ്രസംഗം തുടങ്ങിയ രാഹുല്‍ ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന സഫ താന്‍ തയ്യാറാണ് എന്ന് കയ്യുയര്‍ത്തി കാണിച്ചു. സഫയോട് സ്‌റ്റേജിലേയ്ക്ക് വരാന്‍ രാഹുല്‍ ആവശ്യപ്പെട്ടു.

ലളിതമായ ഇംഗ്ലീഷിലുള്ള രാഹുലിന്റെ പ്രസംഗം നാട്ടുകാര്‍ക്ക് വളരെ സിമ്പിളായി സഫ പരിഭാഷപ്പെടുത്തിക്കൊടുത്തു. There is no foolish question or wrong question എന്നതിന് രാഹുലിന്റെ പരിഭാഷ ഇങ്ങനെ – മണ്ടന്‍ ചോദ്യമെന്നോ പൊട്ട ചോദ്യമെന്നോ ഒരു സംഭവമില്ല. പ്രസംഗത്തിന് ശേഷം സഫയ്ക്ക് ചോക്ലേറ്റ് നല്‍കിയാണ് രാഹുല്‍ ഗാന്ധി മടക്കി അയച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ