ന്യൂസ് ഡെസ്ക് മലയാളം യുകെ
രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് ഗവൺമെൻറ് ഗൗരവമായി ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നടപ്പിലായാൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും സ്വീകരിച്ചവർക്ക് യുഎസ്, യൂറോപ്പിലെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് ബ്രിട്ടനിൽ തിരിച്ചു വരുമ്പോൾ ക്വാറന്റീൻ ആവശ്യമായി വരില്ല. ഈ തീരുമാനം സാമ്പത്തിക വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് കരുതപ്പെടുന്നത്.
നിലവിലെ കണക്കനുസരിച്ച് യുകെയിൽ 30 ദശലക്ഷത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭ്യമായിട്ടുണ്ട്. 21- 28 നും ഇടയിൽ പ്രായമുള്ള ഒരു ഒരു മില്യൻ ആളുകൾക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്‌സിന് വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 18 മുതൽ 20 വരെ പ്രായമുള്ളവർക്ക് ഈ ആഴ്ച അവസാനത്തോടെ ബുക്കിങ്ങിനായി ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചവർക്കുള്ള യാത്ര നിയന്ത്രണത്തിൽ ഇളവുകൾ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply