കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി കൊളുക്കുമല. പോകാം ലോകത്തെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടമായ കൊളുക്കുമലയിലേക്ക്.
കൊളുക്കുമല: ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം
ഉയരം കൂടുംതോറും ചായയ്ക്ക് രുചികൂടുമെന്ന് നമ്മുടെ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറഞ്ഞിട്ടില്ലേ. മൂന്നാറിലെ കൊളുക്കുമലയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടം. ഉയര്‍ന്ന സ്ഥലത്ത് വളരുന്ന ഈ തേയിലയ്ക്ക് പ്രത്യേക രുചിയാണെന്നാണ് പറയപ്പെടുന്നത്
പറഞ്ഞുവരുന്നത് തേയിലയുടെ രുചിയേക്കുറിച്ചല്ല കൊളുക്കുമലയുടെ സൗന്ദര്യത്തെക്കുറിച്ചാണ്. സമുദ്രനിരപ്പില്‍ നിന്ന് 7.900 അടി ഉയരത്തിലായി തമിഴ്‌നാടിന്റെ അതിര്‍ത്തിയിലായാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് ജീപ്പ് സര്‍വീസുകള്‍ മാത്രമേയുള്ളു. മൂന്നാറില്‍ നിന്ന് ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍.
കൊളുക്കുമല പോകുന്ന പ്രിയ സഞ്ചാരികൾക്കു വേണ്ടി
മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരവും നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയുമാണ് കഴ്ചകാൾ അതിമനോഹരമാണ്.

Image may contain: mountain, horse, outdoor and nature

ഇങ്ങനെ പോകാം അവിടെ വഴി …………………………..
1) പട്ടാമ്പി> ഷൊറണൂർ>തൃശ്ശൂർ> പെരുമ്പാവൂർ>മൂന്നാർ>ചിന്നക്കനാൽ>സൂര്യനെല്ലി>കൊളുക്കുമല
2) കൊളുക്കുമലയിലേക്ക് സൂര്യനെല്ലിയിൽ നിന്നും 14KM ഉണ്ട് ദൂരം. സൂര്യനെല്ലിയിൽ നിന്നും ജീപ്പു മാർഗ്ഗം ഇവിടെ എത്താം (1000 charge).

Related image
3) നിങ്ങൾ ജീപ് വിളിച്ചു പോകുമ്പോൾ നേരത്തെ തന്നെ അവരുമായി സംസാരിച്ചു റേറ്റ് ഉറപ്പിക്കുക .ഞങ്ങളോട് അവർ ആദ്യം പറഞ്ഞത് 1000 ആണ്. അവസാനം അതു 700 ആക്കി. അവിടെ ചില famous ജീപ് ഡ്രൈവേഴ്സ് ഉണ്ട്.ചാനലുകാർ വിളിക്കാറുള്ളവർ .അവരെക്കിട്ടിയാൽ സൂപ്പർ ആകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image may contain: sky, mountain, cloud, nature and outdoor
4) പിന്നെ പോകുന്നതിനു മുന്നേതന്നെ അവരോടു പോകുന്ന സ്ഥലങ്ങളെ പറ്റി ഒന്നു ചോദിച്ചു വക്കുക .ചില ജീപ്പുകാർ എല്ലാ സ്ഥലങ്ങളും കാണിച്ചുതരാൻ നിൽക്കാറില്ല. പിന്നെ സൺഡേ ആണ് പോകുന്നതെങ്കിൽ ചിലർ പറയും തേയില ഫാക്ടറി അവധിയാണ് തുറക്കില്ല എന്നൊക്കെ. അവിടെ സഞ്ചാരികൾക്കു വേണ്ടി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് ടീ ഫാക്ടറി എന്നും പ്രവർത്തിപ്പിക്കുന്നുണ്ട്.

Image may contain: outdoor and nature
5) വെളുപ്പിന് ഒരു 4.30 നു എങ്കിലും യാത്ര തുടങ്ങാൻ ശ്രമിക്കുക. ഇന്നലെ ഉദയം നന്നായി ആസ്വദിച്ചു കാണാനും ഫോട്ടോസ് എടുക്കാനും സമയം കിട്ടു.

Image may contain: one or more people, mountain, sky, outdoor and nature
6) ആ സമയത്തു പോകുമ്പോ വെറും വയറുമായി പോകുന്നത് ആയിരിക്കും നല്ലതു. ഭക്ഷണം കഴിച്ചിട്ടു പോയാൽ നമ്മൾ ജീപ്പിൽ മലകയറുമ്പോൾ ഉണ്ടാകുന്ന കുലുക്കത്തിൽ വയറിൽ ഗ്യാസ് ഉണ്ടാകുകയും പലരും ശര്ധിക്കാനും സാധ്യത ഉണ്ട്. മുകളിലെ തേയില ഫാക്ടറി ഇൽ നല്ല ഓർഗാനിക് ചായ കിട്ടും.

Image may contain: 1 person, outdoor
7) ഒരു കാര്യം കൂടി. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. നിറയെ കല്ലുകൾ മാത്രമുള്ള വഴിയിലൂടെ ആണ് പോകുന്നത് . അതുകൊണ്ടു ഒന്നു ശ്രദ്ധിക്കുക….
കൊളുക്കുമലയുടെ സൗന്ദര്യം കണ്ട് തന്നെ അറിയണം.
Image may contain: mountain, grass, outdoor and nature