ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിങ്കളാഴ്ചയും ബാങ്ക് അവധി വരുന്നതു മൂലം യുകെയിൽ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതൽ പേർ അവധി ആഘോഷിക്കാൻ യാത്രയിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ട്. യുകെയിൽ ഉടനീളം ഏകദേശം 17.6 ദശലക്ഷം കാറുകൾ നിരത്തിലിറങ്ങുമെന്നാണ് റോയൽ ഓട്ടോമൊബൈൽ ക്ലബ് ( ആർ എ സി ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ആർ‌എം‌ടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയിൽ യാത്രക്കാർ യാത്ര ചെയ്യരുതെന്ന് ക്രോസ് കൺട്രി നിർദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികൾക്കായി നിരവധി പ്രധാന റൂട്ടുകൾ അടച്ചിടുമെന്ന് നെറ്റ്‌വർക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകൾ, ചെഷയറിലെ ക്രീംഫീൽഡ്സ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ബ്രിസ്റ്റലിനും ഡെവണിനും ഇടയിലുള്ള M5 ൽ ഏറ്റവും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് ഗതാഗത വിശകലന സ്ഥാപനമായ ഇൻറിക്സ് പറഞ്ഞു. ബ്രിസ്റ്റലിന് വടക്ക് 15 ജംഗ്ഷൻ മുതൽ ബ്രിഡ്ജ്‌ വാട്ടറിനായി ജംഗ്ഷൻ 23 വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും 40 മിനിറ്റിലധികം കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.

ഡോവർ അല്ലെങ്കിൽ ഫോക്ക്‌സ്റ്റോൺ വഴി ചാനൽ മുറിച്ചുകടക്കുന്നതിനുള്ള തിരക്കേറിയ റൂട്ടായ കെന്റിലെ M20-ൽ വെള്ളിയാഴ്ച വാഹനമോടിക്കുന്നവർ അരമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .വിമാനത്താവളത്തിലേയ്ക്കും മറ്റുമുള്ള റോഡുകളിൽ വൻ തിരക്ക് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നും ലക്ഷ്യസ്ഥാനത്തേയ്ക്ക് നേരത്തെ യാത്ര തിരിക്കുന്നതായിരിക്കും ഉചിതമെന്ന മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട് .