ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയമായി വളര്‍ന്നു, ജോര്‍ദാന്‍ രാജകുമാരിയെ സ്വന്തമാക്കി തൃശ്ശൂര്‍ ചാവക്കാട് സ്വദേശി. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫ് ആണ് ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനെ ജീവിതസഖിയാക്കി കൂടെകൂട്ടിയത്.

ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2022 ഒക്ടോബറിലാണ് റൗഫ് ഹലയെ നേരില്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാരോട് ഇരുവരുടേയും ഇഷ്ട്ം അറിയിച്ചു. ഹലയുടെ കുടുംബം ഈ ബന്ധത്തിന് സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയും തുടര്‍ന്ന് ജനുവരി 21ന് വിവാഹം നടത്തുകയും ചെയ്തു. ചാവക്കാട് നിന്ന് റഊഫയുടെ പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു.

വധൂവരന്‍മാര്‍ ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം.