തൃശൂരില്‍ ഭാര്യയും ഭര്‍ത്താവുമടക്കം ഒരു കുടുബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടിക്കടുത്ത് കടങ്ങോടാണ് സംഭവം. കൊട്ടിലിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് ഇന്നുരാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയായ വൈഷ്ണവിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കിണറ്റില്‍നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയെ അയല്‍വാസികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കടബാധ്യതയെ തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ്. സുരേഷ് കുമാറിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും ധന്യയെയും മക്കളെയും കിണറ്റിനുളളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ