ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് അവരുടെ ഏറ്റവും പുതിയ മോഡലായ സ്ട്രീറ്റ് ട്രിപ്പിള്‍ എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ എക്‌സ് ഷോറൂം വില 8.50 ലക്ഷം രൂപയാണ്. 765 സിസി എന്‍ജിനുള്ള ട്രിപ്പിള്‍ എസ് ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ശ്രേണിയിലെ ബേസ് മോഡല്‍ ബൈക്കാണ്.
166 കിലോഗ്രാം ഭാരമുള്ള ട്രിപ്പിള്‍ എസ് ഈ ക്ലാസിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കാണ്. കമ്പനിയുടെ മുന്‍ ബൈക്ക് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ജിനില്‍ 80 പാര്‍ട്ട്‌സുകള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ബൈക്കിന്റെ പെര്‍ഫോമന്‍സിനെ വര്‍ദ്ധിപ്പിക്കുന്നതാണ്. മുന്‍ മോഡലുകളെക്കാള്‍ 30 ശതമാനം അധികം ടോര്‍ക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ പുതുക്കിയ എന്‍ജിന് സാധിക്കും. രണ്ട് റൈഡിംഗ് മോഡുകളില്‍ ഓടിക്കാന്‍ കഴിയുന്ന ബൈക്കിന് എബിഎസ് ബ്രേക്കിംഗ് സിസ്റ്റവുമുണ്ട്. ചുവപ്പ്, കറുപ്പ് കളറുകളിലായിരിക്കും ഈ ബൈക്ക് വിപണിയില്‍ ലഭ്യമാകുക.

Image result for /triumph-motorcycles-gears-up-to-step-up-local-assembly-in-india

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് വിഭാഗങ്ങളിലായി 16 മോഡല്‍ ബൈക്കുകള്‍ ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ ബോണ്‍വില്ലെ മോഡലാണ് ട്രയംഫ് ഏറ്റവും ഒടുവില്‍ കേരളാ വിപണിയില്‍ അവതരിപ്പിച്ചത്. സ്ട്രീറ്റ് ട്രിപ്പിള്‍ എസ് കവാസാക്കി സി900, ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നീ വാഹനങ്ങളുടെ വിഭാഗത്തില്‍ വരുന്ന സൂപ്പര്‍ ബൈക്കാണ്.

Image result for /triumph-motorcycles-gears-up-to-step-up-local-assembly-in-india
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ട്രയംഫ് ബൈക്കുകള്‍ അടുത്ത വര്‍ഷം മുതല്‍ 90 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അടുത്ത വര്‍ഷം മനേസര്‍ പ്ലാന്റില്‍നിന്ന് 1200 യൂണിറ്റ് ബൈക്കുകള്‍ ഉല്പാദിപ്പിക്കാനാണ് ട്രയംഫ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം 200 മുതല്‍ 300 ബൈക്കുകള്‍ വരെ വില്പ്പനയും കമ്പനി ലക്ഷ്യമിടുന്നുണ്ട്.