റെയിൽവേ ട്രാക്കിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വേളി കായലിനു സമീപം നൂറടിപ്പാലത്തിന് താഴയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സെബാ (9), സെബിൻ (6) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ പിതാവ് ചെങ്ങലോട് സ്വദേശി ഷിബിയെ (36) കാണാതായിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൈപ്പത്തിയാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നും ഒരു വെട്ടുകത്തിയും ബുളളറ്റും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് കായലിൽ ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് സംശയം. ഇയാളുടെ മൃതദേഹം കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. പളളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളെയും കൂട്ടി വീട്ടിൽനിന്നും പോയത്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി മാതാവ് അന്ന ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു.