കെഎസ്ആര്‍ടിസിക്ക് ആനവണ്ടി എന്ന പേര് മലയാളിയുടെ മനസില്‍ പതിഞ്ഞ ഒരു കാലമുണ്ടായിരുന്നു. പഴയ ആന വണ്ടി മാറ്റി മുഖം മിനുക്കി പലമോഡലുകളിലുള്ള ബസുകളെയാണ് ഇപ്പോള്‍ നിരത്തില്‍ കാണാനാവുക.
പണ്ട് വാഹനങ്ങള്‍ കുറവായിരുന്ന കാലത്ത് മലയോര ഗ്രാമങ്ങളുടെ മുഖ്യ യാത്രാ മാര്‍ഗമായിരുന്നു ആന വണ്ടികള്‍. ദിവസം ഒന്നോ രണ്ടോ വാഹനങ്ങള്‍ വരുന്നിടത്ത് ഒരു നേരം അല്‍പ്പം വാഹനം വൈകിയാല്‍ ആള്‍ക്കാര്‍ക്ക് ആധിയാണ്. അതിലെ ഉള്ള ഒരു റൂട്ട് നിര്‍ത്തിയാല്‍ അതിലുള്ള കഷ്ടപ്പാട് പറയേണ്ടതില്ല.
എന്നാല്‍ സ്വകാര്യ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ നിരത്തിലോടുന്ന ഇന്നും കെസ്ആര്‍ടിസിക്ക് കട്ടഫാന്‍സ് എന്നത് അത്ഭുതമാണ്. ഒരു യുവതിക്ക് കെ.എസ്.ആര്‍.ടി.സി.യോടുള്ള ‘പ്രണയം’ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പി.ഡി.സി കോളേജുകളിൽ നിന്നും എടുത്തു മറ്റും മുൻപ് സ്റ്റുഡൻറ് മാത്രം ബസ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായായിരുന്നു. അന്ന് കുട്ടനാട് പുളിങ്കുന്നിലേക്ക് ടി എസ് 444 എന്ന നമ്പറിൽ കെഎസ്ആര്‍ടിസി ബസ് ഓടിയിരുന്ന അതിൽ വർഷത്തിൽ ഒരിക്കൽ കുട്ടികൾ പിരിവിട്ടു ബസ് ഡേ നടത്തിയതും നീണ്ട മൂന്ന് വർഷ കാലയളവിൽ ആ ബസിനേയും സഹചാരിയായി കൊണ്ട് നടന്നതാണ് ഈ ഫോൺ സംഭാഷണം കേട്ടപ്പോൾ മനസിലേക്ക് ഓടിവന്നത്
തങ്ങളുടെ റൂട്ടിലോടുന്ന ആര്‍.എസ്.സി 140 വേണാട് ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്നും അലുവയിലേക്ക് കൊണ്ടു പോയതിനെ ചോദ്യം ചെയ്ത് യുവതിയുടെ ഫോണ്‍ കോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോണ്‍ വിളിയില്‍ വണ്ടിമാറ്റിയതിന്റെ പൂര്‍ണ അമര്‍ഷവും ദുഖവും യുവതി പ്രകടിപ്പിക്കുന്നുണ്ട്. ആര്‍എസ്.സി 140 വേണാട് ബസിലെ സ്ഥിരം യാത്രക്കാരിയാണ് യുവതി. എന്തിനാണ് വാഹനം ആലുവ ഡിപ്പോയിലേക്ക് കൊണ്ടു പോയതെന്നും അവിടെ ബസുകള്‍ക്ക് അത്ര ദാരിദ്ര്യമാണോയെന്നും യുവതി ചോദിക്കുന്നുണ്ട്.
പകരം ബസ് ഇട്ടിണ്ടെന്ന് ഉദ്യോഗസ്ഥന്‍ മറുപടി കൊടുത്തപ്പോള്‍ ആ വണ്ടി ആര്‍ക്കു വേണമെന്നായി യുവതി. ഞങ്ങളുടെ ചങ്കു വണ്ടിയായിരുന്നു അതെന്നെന്നാണ് യുവതി പുറയുന്നത്. ഡ്രൈവറേയും കണ്ടക്ടറേയുമൊന്നും മാറ്റിയത് പ്രശ്‌നമല്ലെന്ന് പറയുന്ന യുവതി ആര്‍.എസ്.സി 140 തന്നെ വേണമെന്നാണ് പറയുന്നത്. എന്തായാലും യുവതിയുടെ വികാരഭരിതമായ ഫോണ്‍ കോള്‍ ഫലം കണ്ടു. ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി. ബസ് തിരിച്ചുകൊടുക്കാന്‍ എം.ഡി. നിര്‍ദേശം നല്‍കി.
കടപ്പാട്: മാതൃഭൂമി ന്യൂസ്
Leave a Reply