യുഎസ് തീരത്ത് നാശം വിതക്കാനെത്തുന്ന ചുഴലിക്കാറ്റിനെ യുഎസ് സൈന്യം ബോംബ് വച്ച് തകര്‍ക്കണമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഐഡിയ. കരയില്‍ നാശം വിതയ്ക്കാന്‍ അനുവദിക്കും മുമ്പ് ബോംബ് വച്ച് അവയെ ചുഴലിക്കാറ്റിന്റെ കണ്ണില്‍ ബോംബിടണം. എന്തുകൊണ്ട് അത് പറ്റില്ല? – ട്രംപ് ചോദിച്ചു. യുഎസ് വാര്‍ത്താ സൈറ്റായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാഷണല്‍ സെക്യൂരിറ്റി, ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കന്‍ തീരത്താണ് ഇവ രൂപപ്പെടുന്നത്. ഇവ അറ്റ്‌ലാന്റിക് തീരത്തേയ്ക്ക് വരുകയാണ്. നമ്മള്‍ ഇതിന്റെ കണ്ണില്‍ ബോംബിട്ട് ഇതിനെ തടയുന്നു. നമുക്ക് എന്തുകൊണ്ട് അത് ചെയ്യാനാകില്ല? – ട്രംപ് ചോദിച്ച.
ഇത് പരിശോധിക്കാമെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്‌സിയോസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു. പ്രസിഡന്റ് ഉദ്യോസ്ഥരുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ പ്രതികരിക്കാറില്ല എന്ന് വൈറ്റ് ഹൗസ് പറയുന്നു. ചുഴലിക്കാറ്റ് തീരത്ത് നാശം വിതയ്ക്കാതിരിക്കാനുള്ള വഴികളാണ് ട്രംപ് തേടുന്നത്. അത് മോശം കാര്യമല്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.അതേസമയം താന്‍ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് വ്യാജ വാര്‍ത്തയാണ് എന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
The story by Axios that President Trump wanted to blow up large hurricanes with nuclear weapons prior to reaching shore is ridiculous. I never said this. Just more FAKE NEWS!
— Donald J. Trump (@realDonaldTrump) August 26, 2019
Leave a Reply