ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുഎസിലേയ്ക്ക് പുതിയതായി നിയമിതനായ യുകെയുടെ അംബാസിഡറെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാൾ രംഗത്ത് വന്നു. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മാനേജരായിരുന്ന ക്രിസ് ലാസിവിറ്റ ആണ് പുതിയ അംബാസിഡറിനെതിരെ കടുത്ത അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത് . ലോർഡ് മണ്ടൽസണെ ഒരു മരമണ്ടനെന്ന് വിളിച്ചത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

X -ലെ പോസ്റ്റിൽ ആണ് ലോർഡ് മണ്ടൽസണനെതിരെ ക്രിസ് ലാസിവിറ്റ അധിക്ഷേപം ഉയർത്തിയത്. നേരെത്തെ നിയുക്ത യുഎസ് അംബാസിഡർ ലോർഡ് മണ്ടൽസൺ ഡൊണാൾഡ് ട്രംപിനെ കുറിച്ച് മോശം പരാമർശം നടത്തിയതും ക്രിസ് ലാസിവിറ്റവിൻ്റെ വാക്കുകളുമായി ബന്ധപെടുത്തിയും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട് . നേരെത്തെ 2019 -ൽ ടെലിഗ്രാഫിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡൊണാൾഡ് ട്രംപിനെ വംശീയവാദി എന്ന് ലോർഡ് മണ്ടൽസൺ വിശേഷിപ്പിച്ചത് പുതിയതായി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

പീറ്റർ മണ്ടൽസനെ യുഎസിന്റെ പുതിയ അംബാസിഡർ ആയി പ്രധാനമന്ത്രി കെയർ സ്റ്റാർമർ നിയമിച്ചത് കടുത്ത വിമർശനങ്ങൾ ആണ് യൂകെയിലും സൃഷ്ടിച്ചിരിക്കുന്നത് . നേരത്തെ മന്ത്രിയായിരുന്ന പീറ്റർ മണ്ടൽസൺ അധികാരത്തിൽ ഇരുന്നപ്പോൾ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു . അദ്ദേഹത്തിന് ടോണി ബ്ലെയറിൻ്റെ മന്ത്രിസഭയിൽ നിന്ന് രണ്ടുതവണ ആണ് രാജി വയ്ക്കേണ്ടതായി വന്നത് . ഒന്നാമത്തെ രാജി ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ടായിരുന്നെങ്കിൽ അടുത്തത് ഒരു പ്രമുഖ ഇന്ത്യൻ വ്യവസായിയുടെ പാസ്പോർട്ട് അപേക്ഷയിൽ ഇടപെട്ടതിനെ തുടർന്നാണ്. പ്രധാനമന്ത്രി നടത്തിയ ഏറ്റവും വിവാദപരമായ ഈ നിയമനത്തിൽ ലേബർ പാർട്ടിയിലെ കടുത്ത ഇടതുപക്ഷകർ രോക്ഷാകുലരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ അംബാസഡർ കാരെൻ പിയേഴ്‌സ് അടുത്ത വർഷം ആദ്യം സ്ഥാനമൊഴിയും . യുകെ ഗവൺമെന്റിലെ ഏറ്റവും ശ്രദ്ധേയമായ നയതന്ത്ര പദവിയാണ് യുഎസിലെ അംബാസിഡർ സ്ഥാനം. 1977-ൽ മുൻ പ്രധാനമന്ത്രി ജെയിംസ് കാലഗൻ്റെ മരുമകൻ പീറ്റർ ജെയ്‌ക്കിന് ശേഷം വാഷിംഗ്ടണിലേക്കുള്ള ആദ്യത്തെ രാഷ്ട്രീയ നിയമനമാണ് പീറ്റർ മണ്ടൽസണിൻ്റേത്. ജനുവരി 20 ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായാണ് അദ്ദേഹത്തിൻ്റെ നിയമനം.