യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറില്‍ ശനിയാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരുക്കേറ്റു. ടവറിന്റെ 50-ാം നിലയിലാണ് ശനിയാഴ്ച വൈകീട്ട് ആറു മണിയോടെ തീ പടര്‍ന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി.
ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപിന്റെ വസതിയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ക്കാണ് പൊള്ളലേറ്റത്. തീപിടിത്തുത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കെട്ടിടത്തിന്റെ 50-ാം നിലയിലെ താമസക്കാരനായ 67 വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇയാള്‍ മരണമടഞ്ഞിരുന്നു. ട്രംപ് ടവറിലെ തീപിടുത്തം നിയന്ത്രണവിധേയമായതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. മികച്ച രീതിയില്‍ നിര്‍മിച്ച കെട്ടിടമാണിതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയ അഗ്‌നിശമന സേനയെ അഭിനന്ദിക്കുകയും ചെയ്തു.
Leave a Reply