കൊറോണ വൈറസ്സിനെ നേരിടാൻ‌ മുൻകരുതലുകളെടുക്കണമെന്ന് ഭീകരർക്ക് നിർദ്ദേശം നൽകി ഇസ്ലാമിക് സ്റ്റേറ്റ്. ആഴ്ചകളിൽ പ്രസിദ്ധീകരിക്കുന്ന അൽ നാബ ന്യൂസ് ലെറ്ററിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

ദൈവത്തിൽ വിശ്വസിക്കണമെന്ന് പറഞ്ഞു തുടങ്ങുന്ന ന്യൂസ് ലെറ്റർ എങ്ങനെയാണ് വൃത്തി പാലിച്ച് കൊറോണയെ അകറ്റേണ്ടതെന്നും വിശദീകരിക്കുന്നു. കൈകൾ കഴുകണമെന്നും മറ്റുമാണ് നിർദ്ദേശം. വായ മൂടണമെന്നും യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശങ്ങളിലുണ്ട്.

രോഗം വരുന്നത് ദൈവത്തിന്റെ ആജ്ഞ പ്രകാരമാണെന്നും ഇസ്ലാമിക് സ്റ്റേറ്റ് പറയുന്നു. ദൈവത്തിൽ അഭയം തേടുകയാണ് ഈ സന്ദർഭത്തിൽ വേണ്ടതെന്നും ന്യൂസ് ലെറ്റർചൂണ്ടിക്കാട്ടി.

ഓരോരുത്തര്‍ക്കും സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ഇസ്ലാമിക് സ്റ്റേറ്റ് സ്വന്തം അനുയായികളോട് പറയുന്നു.