ലിവർപൂൾ: ലിമയും (ലിവർപൂൾ മലയാളി അസോസിയേഷൻ) ലിവർപൂൾ ടൈഗേഴ്സും ചേർന്ന് ഒക്ടോബർ നാലിന് ലിവർപൂളിൽ സംഘടിപ്പിച്ച വടം വലിയെന്ന കായിക ആവേശത്തെ സമൂഹബോധത്തിന്റെയും കാരുണ്യത്തിന്റെയും ഉജ്ജ്വല ഉദാഹരണമായി ചാരിറ്റിയാക്കി മാറ്റി.

നോസ്‌ലി ലെഷർ ആൻഡ് കൾച്ചറൽ ഹാളിൽ വച്ച് നടന്ന “ജോസ് കണ്ണങ്കര മെമ്മോറിയൽ ട്രോഫി – ഓൾ യു കെ വടംവലി” മത്സരം, യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ടീമുകളുടെ ആവേശപൂർണ്ണമായ മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

മത്സരത്തിൽ നിന്നു ലഭിച്ച £750 തുക, ശ്രീ. ജോസ് കണ്ണങ്കരയുടെ ഭാര്യ ശ്രീമതി സൂസൻ ജോസ് ലിവർപൂൾ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിന് ചാരിറ്റിയായി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത്, ജോയിന്റ് സെക്രട്ടറി ബ്ലെസൻ, ടൈഗേഴ്സ് ടീം ക്യാപ്റ്റൻ ജിസ്മോൻ, ടീം കോർഡിനേറ്റർ ബിബിൻ , ലിമ വൈസ്പ്രസിഡന്റും, ടൈഗേഴ്സ് ടീം മാനേജർ ഹരികുമാർ ഗോപാലൻ എന്നിവർ തദ്ദവസരത്തിൽ സന്നിഹിതരായിരുന്നു

“കായികരംഗത്തെ ആവേശം സാമൂഹ്യ സേവനവുമായി ചേർക്കുമ്പോൾ അതിന് ഒരു പ്രത്യേക അർത്ഥം ലഭിക്കുന്നു. വടംവലി മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളുടെയും സ്പോൺസേഴ്‌സിന്റെയും പിന്തുണയാലാണ് ഈ ചാരിറ്റി പ്രവർത്തനം വിജയകരമായത്.”

ലിവർപൂളിലെ മലയാളി സമൂഹം കായിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയിലും മുന്നിലാണ് എന്നതിന്റെ മറ്റൊരു തെളിവായി ഈ സംഭാവന മാറിയെന്ന് ശ്രീ. ഹരികുമാർ അഭിപ്രായപ്പെട്ടു.