ചലച്ചിത്ര താരത്തെ മേക്കപ്പ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ചലച്ചിത്ര താരവും ടെലിവിഷൻ അവതാരകയുമായ തുനിഷ ശർമ്മയെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മേക്കപ്പ് മുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. മുംബൈ നായകവിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം നടന്നത്. മേക്കപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ തുനിഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിരവധി സിനിമകളിലുംസീരിയലുകളിലും അഭിനയിച്ച താരം ടെലിവിഷൻ ഷോകളിലൂടെയാണ് ശ്രദ്ധ നേടിയത്. ബാർ ബാർ ദേഖോ,ഫിത്തൂർ തുടങ്ങിയ ചിത്രങ്ങളിൽ ബോളിവുഡ് താരം കത്രീന കൈഫിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. ആലിബാബ ദസ്താൻ ഇ കാബൂൾ എന്ന പരിപാടിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ മേക്കപ്പ് റൂമിലാണ് താരം ആത്മഹത്യാ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തില്‍ സഹതാരം അറസ്റ്റില്‍. സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ലൊക്കേഷനിൽ വെച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ താരം നേരിട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.