സ്വന്തം ലേഖകൻ

റാഡിക്കൽ ഇസ്ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മോശം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഉപഭോക്താക്കളോട് ഇറക്കുമതി ചെയ്ത സാധനങ്ങൾ ബഹിഷ്കരിക്കാൻ തുർക്കിഷ് പ്രസിഡന്റ് റിസെപ് തയ്യിബ് എർഡോഗൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ മുസ്ലിംങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾക്കെതിരെ ലോകനേതാക്കൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്ര മുസ്ലിം ചിന്താധാരകൾക്കും തീവ്രവാദത്തിനെതിരെ സെക്യുലറിസം കൊണ്ട് പ്രതിരോധിക്കണം എന്ന് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിരുന്നു. അധ്യാപകനായിരുന്ന സാമുവൽ പാറ്റി തന്റെ വിദ്യാർത്ഥികളെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ചതിനെ തുടർന്ന് തീവ്ര ഇസ്ലാമിക ചിന്താധാരകളുടെ വക്താവ് എന്ന് അവകാശപ്പെടുന്ന 18 വയസ്സുകാരൻ അബ്ദുല്ല ആൻസോരോവ് അദ്ദേഹത്തിന്റെ തല വെട്ടി മാറ്റിയിരുന്നു. മുസ്ലീങ്ങൾക്കിടയിൽ പ്രവാചകന്റെ ചിത്രം വരയ്ക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും അങ്ങേയറ്റം മോശമായ കാര്യം ആയാണ് കണക്കാക്കപ്പെടുന്നത്. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ആശയ സ്വാതന്ത്ര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് അധ്യാപകൻ ആ ചിത്രങ്ങൾ ഉപയോഗിച്ചത് എന്നിരിക്കെ അദ്ധ്യാപകന്റെ മരണം കൂടുതൽ ചർച്ചകൾക്കും ചോദ്യങ്ങൾക്കും വഴിവെക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റത്തെ യാതൊരുവിധത്തിലും സമ്മതിക്കാൻ ആവില്ലെന്നും, സമൂഹത്തിൻെറ ഐക്യത്തിന് സെക്യുലറിസം ഉയർത്തിപ്പിടിക്കണമെന്നും ഫ്രാൻസ് പറയുന്നു.

അതേസമയം ലോകമഹായുദ്ധത്തിനു മുമ്പ് ജൂതന്മാർക്കെതിരെ നടത്തിയത് പോലെയുള്ള ആക്രമണങ്ങളും വേർതിരിവുമാണ് മുസ്ലിങ്ങൾ നേരിടുന്നതെന്നും ആരോപിച്ച എർഡോഗൻ ഫ്രഞ്ച് പ്രസിഡന്റിനോട് തന്റെ വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ യൂറോപ്യൻ നേതാക്കളോടും ആഹ്വാനം ചെയ്തു. ഇസ്ലാമിനെതിരെ ഇത്ര മോശമായി സംസാരിച്ച മക്രോൺ എത്രയും പെട്ടെന്ന് ഒരു മെന്റൽ ചെക്കപ്പ് നടത്തണം എന്നും അദ്ദേഹം ആരോപിച്ചു.

റാഡിക്കൽ ഇസ്ലാമിനെതിരെ സെക്കുലറിസം ആയുധമാക്കി പ്രവർത്തിക്കണമെന്ന മക്രോണിന്റെ ആശയത്തെ പിന്താങ്ങുന്നവരാണ് യൂറോപ്യൻ നേതാക്കൾ എല്ലാവരും. യൂറോപ്യൻ യൂണിയന്റെ പല രാജ്യങ്ങളുടെയും തലവന്മാർ തുർക്കിഷ് പ്രസിഡണ്ടിന്റെ വ്യക്തിഗത ആരോപണത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. അധികംപേരും ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. പാകിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻഖാൻ ഇസ്ലാമിനെതിരെ ആഞ്ഞടിച്ച മക്രോൺ മോശം പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു.