തി​രു​വ​ന​ന്തപുരം പേരൂര്‍കടയിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ ​മൃതദേഹം; കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്, മകന്റെ മൊഴികളിൽ പൊരുത്തക്കേട്

തി​രു​വ​ന​ന്തപുരം പേരൂര്‍കടയിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ ​മൃതദേഹം; കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്, മകന്റെ മൊഴികളിൽ പൊരുത്തക്കേട്
December 27 13:46 2017 Print This Article

പേരൂർക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എൽ.​ഐ.​സി ഏ​ജ​ന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പേ​രൂർ​ക്കട അ​മ്പ​ലമു​ക്ക് മ​ണ്ണ​ടി ലെ​യിൻ ബി – 11 ദ്വാ​ര​ക​യിൽ അ​ശോ​കി​ന്റെ ഭാ​ര്യയാണ്. അശോക് മൂത്തമകളായ അനഘയ്ക്കും ഭർത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ മകൻ അക്ഷയുമായിരുന്നു ഇവിടെ താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയിനെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് രാവിലെവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികൾ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.

ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം കണ്ടെത്തലുകളിൽ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കിൽ ശരീരത്ത് തീ ആളിപ്പടരുമ്പോൾ അവരുടെ വിളിയും ബഹളവും അയൽക്കാർ കേൾക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാൽ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതൽ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. സംഭവമുണ്ടായി 24 മണിക്കൂർ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാൽ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേർതിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയിൽ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിൽ വ്യക്തത വരൂ. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.

ക്രിസ്മസ് ദിനത്തിൽ താൻ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോൾ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കാറുള്ളത് പിൻവശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോൽ എടുത്തതായി പറയുന്നതും അവിടെനിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്പലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതിൽ പൊലീസിന് സംശയമുണ്ട്. വീട്ടിൽ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്പ് ബാത്ത് റൂമിൽ പോയിരുന്നു. കുളിക്കാൻ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങൾ അക്ഷയിന്റെ ശ്രദ്ധയിൽപെടാതിരുന്നതെന്തെന്നും വ്യക്തമാക്കാൻ അയാൾക്ക് കഴിയുന്നില്ല. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയൽവാസികളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അ​​​മ്മ​​​യെ കാ​​​ണാ​​​ത്ത​​​തി​​​നെ തു​​​ടർ​​​ന്ന് കു​​​വൈ​​​റ്റി​​​ലു​​​ള്ള ചേ​​​ച്ചി​​​യു​​​മാ​​​യി സ്കൈ​​​പ്പിൽ സം​​​സാ​​​രി​​​ച്ചതായും

ഒ​​​രു ദി​​​വ​​​സം കാ​​​ത്തി​​​രി​​​ക്കാ​​​നും, അ​​​തി​​​നു ശേ​​​ഷ​​​വും ക​​​ണ്ടി​​​ല്ലെ​​​ങ്കിൽ പൊ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചാൽ മ​​​തി​​​യെ​​​ന്നു​​​മാ​​​ണ് ചേ​​​ച്ചി പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ലെ കി​​​ണ​​​റി​​​ന് സ​​​മീ​​​പം ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യിൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​തി​​​നെ തു​​​ടർ​​​ന്ന് വി​​​വ​​​രം കൂ​​​ട്ടു​​​കാ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നുമാണ് അ​​​ക്ഷ​​​യ് മൊ​​​ഴി നൽ​​​കിയിട്ടുള്ളത്. അ​​​മ്മ​​​യും മ​​​ക​​​നും ത​​​മ്മിൽ ഇ​​​ട​​​യ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുള്ള ഇവിടെ ​​​ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. എഞ്ചിനീയറിംഗ് പഠന കാലം മുതൽ അക്ഷയ് ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ യു​​​വാ​​​ക്ക​​​ളു​​​മാ​​​യി അ​​​ക്ഷ​​​യി​​​ന് വ​​​ലിയ സൗ​​​ഹൃ​​​ദ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തേ സ​​​മ​​​യം, ദീപ അ​​​യൽ​​​ക്കാ​​​രു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​രു കെെ​​​പ്പ​​​ത്തി ഒ​​​ഴി​​​കെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്റെ ഭാ​​​ഗ​​​ങ്ങൾ പൂർ​​​ണ​​​മാ​​​യി ക​​​ത്തി കരിഞ്ഞ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിൽ നിന്നും അ​ശോ​കും മൂ​ത്ത മ​ക​ളായ അ​ന​ഘ​യ്ക്കും ഭർ​ത്താ​വും കു​ഞ്ഞും ഇന്ന് എത്തിച്ചേർന്നശേഷമേ സംസ്കാരകാര്യത്തിൽ തീരുമാനമാകൂ. ​അശോകനിൽ നിന്നും അനഘയിൽ നിന്നും ചില കാര്യങ്ങൾ കൂടി പൊലീസിന് മനസിലാക്കാനുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles