ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാംഷെയറിലെ ന്യൂ ഫോറസ്റ്റിലെ ഒരു പൊതു പാർക്കിൽ തങ്ങളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് 14 വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കെതിരെ കേസെടുത്തു. ജനുവരി 17 ന് വൈകുന്നേരം ഫോർഡിംഗ്ബ്രിഡ്ജ് പട്ടണത്തിലെ ഒരു വിനോദ സ്ഥലത്താണ് സംഭവം നടന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . രണ്ട് ആൺകുട്ടികളിൽ ഒരാൾക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, പൊതുസ്ഥലത്ത് മാരകായുധം കൈവശം വയ്ക്കൽ, ലൈംഗിക കുറ്റകൃത്യം ചെയ്യാൻ ഉദ്ദേശിച്ച് ഒരാളെ തട്ടിക്കൊണ്ടുപോകൽ , തെറ്റായ രീതിയിൽ തടവിലാക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഹാംഷെയർ പോലീസ് അറിയിച്ചു . രണ്ടാമത്തെ ആൺകുട്ടിക്കെതിരെ ബലാത്സംഗം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.
14 വയസ്സുള്ള ഇരുവരെയും ചൊവ്വാഴ്ച സതാംപ്ടൺ യൂത്ത് കോടതിയിൽ ഹാജരാക്കി . 13 വയസ്സുള്ള മൂന്നാമത്തെ ആൺകുട്ടിയെ കൂടുതൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. ജനുവരി 17-ാം തീയതി വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പക്ഷേ കുറ്റകൃത്യം നടന്നത് അതിനു വളരെ മുമ്പേയാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് ഇപ്പോഴും സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണയുണ്ട്. സതാംപ്ടണിൽ നിന്ന് 21 മൈൽ പടിഞ്ഞാറാണ് സംഭവം നടന്ന ഫോർഡിംഗ്ബ്രിഡ്ജ് എന്ന സ്ഥലം .
Leave a Reply