ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡാർലിംഗ്ടണിലെ ജനീവ റോഡിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത് . 14 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മരണത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് . പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് തുടർ അന്വേഷണം നടക്കുകയാണെന്നും പ്രാദേശിക സമൂഹത്തിന്റെ സഹകരണത്തിന് നന്ദി പറയുന്നതായും സർഹം പോലീസ് പ്രതിനിധി പറഞ്ഞു. അറസ്റ്റിലായവർക്ക് പെൺകുട്ടിയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.