ശനിയാഴ്ച ഉച്ചയ്ക്ക് 2.10 ഓടെയാണ് സ്‌റ്റോണോർ ഏരിയയിൽ രണ്ടുപേർ യാത്രചെയ്തിരുന്ന വിമാനം തകർന്നുവീണതായി പോലീസിന് റിപ്പോർട്ട് ലഭിച്ചത്. പൈലറ്റും യാത്രക്കാരനും അപകടത്തിൽ മരിച്ചതായാണ് വിവരം. ഏറ്റവും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പ്രദേശത്തുണ്ടായിരുന്ന മറ്റാർക്കും ഭാഗ്യവശാൽ അപകടം സംഭവിച്ചിട്ടില്ല. വലിയ ശബ്ദത്തോടെ നാടിനെ നടുക്കിയ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്നയുടനെ അഗ്നിശമനസേനയും ആംബുലൻസും സ്ഥലത്തെത്തിയിരുന്നു. എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബാച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.തേംസ് വാലി പോലീസ് പ്രാഥമിക അന്വേഷണം നിർവഹിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പാനിഷ് ദ്വീപായ മജോർക്കയിൽ ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന അഞ്ചുപേരും വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുമാണ് കൊല്ലപ്പെട്ടത് എന്ന് കരുതുന്നു. മരിച്ചവരിൽ ഒരാൾ സ്പാനിഷ് പൈലറ്റാണ്, മറ്റുള്ളവരുടെ പൗരത്വം തിരിച്ചറിഞ്ഞിട്ടില്ല .