നോർത്ത് ലണ്ടനിലെ വീട്ടിൽ ഗാർഹിക കുറ്റകൃത്യത്തിന് ഇരയായവർ എന്നു സംശയിക്കുന്ന രണ്ടു വയോധികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70 വയസ്സ് പ്രായംവരുന്ന സ്ത്രീയെ മരണത്തോട് മല്ലടിക്കുന്ന വിധത്തിലും പുരുഷനെ കത്തിക്കുത്തേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

നോർത്ത് ലണ്ടനിലെ വീട്ടിൽ ഗാർഹിക കുറ്റകൃത്യത്തിന് ഇരയായവർ എന്നു സംശയിക്കുന്ന രണ്ടു വയോധികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 70 വയസ്സ് പ്രായംവരുന്ന സ്ത്രീയെ മരണത്തോട് മല്ലടിക്കുന്ന വിധത്തിലും പുരുഷനെ കത്തിക്കുത്തേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
May 28 05:26 2020 Print This Article

സ്വന്തം ലേഖകൻ

ഇന്നലെ വൈകിട്ട് ഉണ്ടായ സംഭവത്തിൽ പരിക്കേറ്റതാവാം എന്ന് കരുതപ്പെടുന്ന സ്ത്രീ അത്യാസന്ന നിലയിലാണ്, എന്നാൽ പുരുഷന്റെ മുറിവുകൾ അത്ര ഗുരുതരമല്ല. ഐലിംഗ്ടൺ വീട്ടിലാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.

ഇന്നലെ രാത്രി ഏകദേശം എട്ടരയോടെ അഡ്രസ്സ് ഉൾപ്പെടെ അറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോഴാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ പുരുഷൻ കുത്തേറ്റ നിലയിലും സ്ത്രീ പ്രതികരിക്കാത്ത അബോധാവസ്ഥയിലുമായിരുന്നു. ആദ്യം സ്ത്രീക്ക് കുത്തേറ്റതായാണ് കരുതപ്പെടുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

വിവരം അറിഞ്ഞ ഉടനെ പരിഭ്രാന്തരായ നാട്ടുകാർ തെരുവിൽ കൂട്ടം കൂടുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഐലിംഗ്ടൺ പോലീസ് പറയുന്നത് ഇങ്ങനെ, 27 ബുധനാഴ്ച രാത്രി 8. 24ഓടെ പോലീസിനെ എൻ വൺ സൗത്ത് ഗേറ്റ് റോഡിലെ അഡ്രസ്സിലേക്ക് വിളിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ രണ്ടു വ്യക്തികളെയാണ് കണ്ടെത്തിയത്, 70 വയസ്സ് പ്രായമുള്ള ഇരുവരും അവശനിലയിലായിരുന്നു, പുരുഷൻ കത്തിക്കുത്തേറ്റ നിലയിലും സ്ത്രീ മരണത്തോട് മല്ലടിക്കുന്ന വിധത്തിൽ അത്യാസന്ന നിലയിലും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles