ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയെ നടുക്കി ലണ്ടനിൽ വീണ്ടും കത്തിയാക്രമണം. കിഴക്കൻ ലണ്ടനിൽ ഒരാൾ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ക്ലാപ്‌ടണിലെ റഷ്‌മോർ റോഡിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3. 30നാണ് പോലീസിന് വിവരം ലഭിച്ചത്. 30 വയസ്സുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ആക്രമണത്തിനിരയായ ആളെ ലണ്ടൻ ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ അടിയന്തിര ചികിത്സ നൽകിയെങ്കിലും ആക്രമണത്തിനിരയായ വ്യക്തി മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് 28 ഉം 21 ഉം വയസ്സുകാരായ രണ്ട് പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഈസ്റ്റ് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പ്രാരംഭ ദിശയിലാണെന്ന് ഹാക്ക്‌നി ആൻഡ് ടവർ ഹാംലെറ്റ്‌സിലെ പോലീസിൻ്റെ ചുമതലയുള്ള ഡെറ്റ് സിഎച്ച് സൂപ്റ്റ് ജെയിംസ് കോൺവേ പറഞ്ഞു. ദാരുണമായ ഈ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ മുന്നോട്ട് വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.