ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഐഒഎസ് 16-ൻെറ സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിൾ പുറത്ത് വിട്ടതിനു പിന്നാലെ ആപ്പിൾ ഫോണിലെ രണ്ട് പിഴവുകൾ കൂടി കണ്ടെത്തി വിദഗ്ധർ. ഏറ്റവും പുതിയ കണ്ടെത്തലിൽ സൈബർ കുറ്റവാളികൾക്ക് സുരക്ഷാ പരിരക്ഷകളെ മറികടന്ന് അഡ്രസ്സും കലണ്ടറിനുമൊപ്പം ഉപയോക്താക്കളുടെ ചിത്രങ്ങളും സന്ദേശങ്ങളും ആക്‌സസ് ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ആപ്പ് സ്റ്റോറിൽ നിന്ന് വിശ്വസനീയമായ ആപ്പുകൾ മാത്രം ഉപയോഗിക്കുക, അജ്ഞാതരിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കാതിരിക്കുക എന്നിവയാണ് ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള മാർഗങ്ങൾ. ആപ്പിൾ ഫോണിൽ കഴിഞ്ഞദിവസം ഒട്ടേറെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് iOS 16.3.1 ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളോട് പറഞ്ഞു.
CVE-2023-23520, CVE-2023-23531 ക്രിപ്‌റ്റോഗ്രാഫിക് സൈനിംഗ് പ്രക്രിയയെ മറികടക്കാനും തങ്ങളുടെ കോഡുകൾ പ്രവർത്തിപ്പിക്കാനും കടന്നു കയറ്റക്കാരെ അനുവദിക്കുന്നതായി വി.പി.എൻഓവർവ്യൂവിലെ പ്രൈവസി എക്സ്പേർട്സ് പറഞ്ഞു. ആപ്പിളിന് ഉപകരണങ്ങളിൽ എന്ത് സോഫ്‌റ്റ്‌വെയർ പ്രവർത്തിപ്പിക്കാനാകുമെന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. അതേസമയം ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡുകൾ അനുവദിക്കും അതിനാലാണ് ആൻഡ്രോയിഡ് ഫോണുകളിൽ പിഴവുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാൻ സാധിക്കുന്നതെന്ന് വി.പി.എൻഓവർവ്യൂവിൽ നിന്നുള്ള ക്രിസ്റ്റഫർ ബുൾവ്ഷ്റ്റെയിൻ പറഞ്ഞു.
ഈ സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ ആപ്പുകളും ആപ്പിൾ ഡെവലപ്പർ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നുണ്ട്. ആപ്പുകളുടെ പ്രവർത്തന സ്വാതന്ത്രത്തെ പരിമിതപ്പെടുത്തി ‘സാൻഡ്‌ബോക്‌സിൽ’ ഫലപ്രദമായി സൂക്ഷിക്കുന്നു. എന്നാൽ ഈ സംവിധാനത്തെയാണ് ഹാക്കർമാർ ചൂഷണം ചെയ്‌തിരിക്കുന്നത്. ഇവർക്ക് ഉപയോക്താക്കളുടെ കലണ്ടറുകൾ, വിലാസങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ, സംഭരിച്ച ഫയലുകൾ എന്നിവ ആക്സസ് ചെയ്യാം. സ്വന്തം ഓഡിയോ മെസ്സേജുകൾ വരെ അവർക്ക് ഉപയോഗിക്കാം. വിശ്വസനീയമായ ആപ്പുകൾ ഉപയോഗിക്കുന്നതടക്കമുള്ള സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള വഴികൾ വി.പി.എൻഓവർവ്യൂ പുറത്ത് വിട്ടിട്ടുണ്ട്.
Leave a Reply