മണിമലയാർ മല്ലപ്പള്ളിയിൽ വീണ്ടും രണ്ടു പേരുടെ ജീവനെടുത്തു. മല്ലപ്പള്ളി തേലപ്പുഴക്കടവ് തൂക്കു പാലത്തിനു സമീപമാണ് അപകടമുണ്ടായതു.ചങ്ങനാശ്ശേരി മോർക്കുളങ്ങര സ്വദേശികളായ ആകാശ് (19) സച്ചിൻ (19)
എന്നിവരാണ് മുങ്ങി മരിച്ചത് പന്ത്രണ്ടു പേരടങ്ങുന്ന സംഘമായിട്ടാണ് വിദ്യാർത്ഥികൾ ആറ്റിൽ കുളിക്കാനായി എത്തിയതു
ഇവർ കുളിക്കുന്നതിനിടയിൽ അപകടം നിറഞ്ഞ കയത്തിലെ ചുഴിയിൽ പെടുകയായിരുന്നു ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാരുടെ രെക്ഷ ശ്രെമം വിഭലമായി.. തുടർന്ന് പോലീസും ഫയർ ഫോഴ്സും ചേർന്ന് ഇരുവരെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.
ആകാശിന്റെ പിതാവ് ചങ്ങനാശ്ശേരി മാർകെറ്റിൽ യൂണിയൻ തൊഴിലാളിയായും, സച്ചിന്റെ പിതാവ് മോർക്കുളങ്ങരയിൽ പന്തൽ ജോലിയും ചെയ്യുന്നതായാണ് പ്രാഥമിക വിവരം
സച്ചിൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്. അമ്മ : സുനി, സഹോദരി : സൗമ്യ. ആകാശ് പത്തനംതിട്ട മൗണ്ട് സിയോൺ കോളജിൽ ബികോം എൽഎൽബി വിദ്യാർഥിയാണ്. അമ്മ : ഗീത, സഹോദരിമാർ : ശ്രുതി, പൂജ. മൃതദേഹങ്ങൾ ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആകാശിന്റെ സംസ്കാരം ഇന്ന് 3 ന് മോർക്കുളങ്ങര കുടുംബി സേവാ സംഘം നമ്പർ-35 ശ്മശാനത്തിൽ
അപ്രതീക്ഷിത വിയോഗങ്ങളിൽ നടുങ്ങി ചങ്ങനാശേരി. ഒരു ദിവസത്തിനുള്ളിൽ 2 അപകടങ്ങളിലായി ചങ്ങനാശേരിക്ക് നഷ്ടമായത് 3 ജീവനുകൾ. പന്തളത്ത് ലോറി ബൈക്കിൽ ഇടിച്ച് നെടുംപറമ്പിൽ അഫ്സൽ ദേവസ്യയുമാണ് (30) ഇന്നലെ മരിച്ചത്.
വിയോഗം അറിയാതെ അമ്മമാർ
ചങ്ങനാശേരി സ്വദേശികളായ 2 വിദ്യാർഥികൾ മണിമലയാറ്റിൽ മുങ്ങിമരിച്ചു എന്നറിഞ്ഞതു മുതൽ ആശങ്കയിലായിരുന്നു നാട്. മക്കൾക്ക് എന്തോ ആപത്തുണ്ടായി എന്നറിഞ്ഞ് ഇരുവരുടെയും അച്ഛൻമാർ മല്ലപ്പള്ളിയിലേക്ക് തിരിച്ചെങ്കിലും അമ്മമാരും സഹോദരിമാരും ഒന്നും അറിഞ്ഞിരുന്നില്ല. നേരം വൈകുന്നതനുസരിച്ച് വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടി. കരഞ്ഞു തളർന്ന അമ്മമാർ മക്കൾക്ക് എന്തു പറ്റി എന്ന് ആളുകളോടു മാറിമാറി ചോദിച്ചെങ്കിലും മരണ വിവരം പറയാൻ ആർക്കും ധൈര്യമുണ്ടായില്ല. രാത്രി വൈകിയാണ് ഇരുവരുടെയും അമ്മമാരെ മരണവിവരം അറിയിച്ചത്.സ്കൂൾ പഠന കാലം മുതൽ ഉറ്റ ചങ്ങാതിമാരായിരുന്നു സച്ചിനും ആകാശും.
അവധി ദിവസങ്ങൾ ആയതിനാൽ നെടുംകുന്നം, ചങ്ങനാശ്ശേരി, മല്ലപ്പള്ളി, തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് പാലം കാണാനും കുളിക്കാനുമായി ഇവിടെ എത്തുന്നത് മുൻപും ഇവിടെ മുങ്ങി മരണങ്ങൾ തുടർക്കധയാണ്. ആറ്റിലെ ചുഴികളുംടെയും കയങ്ങളുടെയും കാര്യങ്ങൾ പറഞ്ഞു നാട്ടുകാർ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും വിദ്യാർത്ഥികൾ ഇതനുസരിക്കാറില്ല.. ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
Leave a Reply