സിറിയക് ജോര്‍ജ്

യുകെയിലെ പ്രഥമ നാട്ടുകൂട്ടായ്മയായ യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ കസ്രിയായിലെ കാസില്‍ ഹെഡ് ഫീല്‍ഡ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷം കരിങ്കുന്നം സംഗമം അംഗങ്ങളില്‍ നിന്നും നാല് ലക്ഷം സമാഹരിച്ച് കരിങ്കുന്നത്തെ പാവപ്പെട്ടവരും നിര്‍ധനരുമായ രോഗികളെ സഹായിച്ചു കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് വാഹനം മേടിച്ച് നല്‍കി. യുകെയിലെ മറ്റ് നാട്ട് കൂട്ടായ്മകള്‍ക്ക് മാതൃകയായതാണ്.

സെപ്തംബര്‍ 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് രജിസ്‌ട്രേഷനോടുകൂടി സംഗമം ആരംഭിക്കും. തുടര്‍ന്ന് കുടുംബസംഗമവും പരിചയം പുതുക്കലും, ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ മത്സരങ്ങളും നടക്കും. സെപ്തംബര്‍ 30-ാം തീയതി ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും വിവിധ കായിക കലാ പരിപാടികളും അരങ്ങേറും. പുരുഷന്മാരുടെയും വനിതകളുടെയും വടംവലി, ഓലപ്പന്ത്കളി, വട്ടുകളി, വിവിധ നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ സംഗമത്തിന് കൊഴുപ്പേകും.

ഈ വര്‍ഷത്തെ കരിങ്കുന്നം സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ദേശീയ ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് തുടര്‍ച്ചയായി 2-ാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30-ാം തീയതി 10 മണി മുതല്‍ 2 മണി വരെ അരങ്ങേറുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് എവറോളിംഗ് ട്രോഫിയും ജോബി കുന്നത്ത് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 75 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും ഷാജി തേക്കിലക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 50 പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്. മൂന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലക്‌സ് മേലേടം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25 പൗണ്ടും ലഭിക്കും. ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് അലക്‌സ് പാട്ടപ്പതിയില്‍ ആണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് നടുപ്പറമ്പിലിന്റെ പക്കല്‍ പേര് രജിസ്റ്റര്‍് ചെയ്യേണ്ടതാണ്. (ഫോണ്‍; 07877756531)

യുകെയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പരിപാടിക്ക് ടോമി തട്ടാമറ്റത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കരിങ്കുന്നംകാര്‍ക്ക് ഓര്‍മിക്കുവാനും സ്മരണകള്‍ പങ്കിടുവാനും ഇതൊരു നല്ല അവസരമായിരിക്കും. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മകള്‍ പങ്കുവെക്കുന്നതിനും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും പുതുക്കുന്നതിനും എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തുനിന്നും വിവാഹം കഴിച്ചുവിട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കരിങ്കുന്നം കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

യു.കെ. കരിങ്കുന്നം ദേശീയ സംഗമത്തിന് മുന്നോടിയായി വാട്‌സാപ്പ് വഴി വാശിയേറിയ ക്വിസ് മത്സരം ദിവസവും നടന്നുവരുന്നു. സംഗമത്തിന് മുന്‍മന്ത്രിയും തൊടുപുഴ എം എല്‍എയുമായ പി ജെ ജോസഫ്, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കപ്പൂച്ചിന്‍ സഭാ രൂപന്‍ഷ്യാല്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോണ്‍ ചൊള്ളാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അലക്‌സ് മേലേടം – 07882594467
ജയിംസ് കാവനാല്‍ – 07800606637

Venue:
CASTLE HEAD FIELD CENTRE
GRANGE OVER SANDS
CUMBRIA
LAII 6QT