മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍ ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസുള്ള ആദ്യത്തെ ഇരയ്ക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് 18 വയസായിരുന്നു പ്രായമെന്ന് കോടതി രേഖകള്‍ പറയുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍, ദുഷ്‌പ്രേരണ,ചൂഷണം, വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍, പെണ്‍കുട്ടിയുടെ 31 കാരിയായ സഹോദരിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍,അവരെ മര്‍ദ്ദിക്കല്‍, അസഭ്യ പ്രയോഗം തുടങ്ങിയ ആരോപണങ്ങളും ഇയാള്‍ക്കെതിരെയുണ്ട്.
അതേസമയം, കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പ്രതിയ്ക്കായി രണ്ട് അഭിഭാഷകരെ കോടതി നിയമിച്ചിരുന്നു. പ്രതിയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്ക് വിടുതല്‍ നല്‍കണമെന്ന് ഈ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
ആറുവര്‍ഷത്തോളം പിതാവ് തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിനും ഇടപടുകരുമായി പണം ഈടാക്കി ലൈംഗിക ബന്ധത്തിനും പിതാവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും ആദ്യത്തെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.
പ്രതിയുടെ ഭാര്യ പ്രസവത്തിന് സഖര്‍ ആശുപത്രിയിലായിരുന്ന സമയത്ത് പിതാവ് തന്നെ കാറില്‍ വച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കി.
ഒടുവില്‍ മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോലീസിനെ സമീപിക്കാന്‍ ശ്രമം നടത്തി. പക്ഷേ, പിതാവ് പിടികൂടി മര്‍ദ്ദിക്കുകയും വീണ്ടും പൂട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ പോലീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
ഇരയായ രണ്ടാമത്തെ സഹോദരിയ്ക്കും ആദ്യത്തെ പെണ്‍കുട്ടിയുടെ അതെ അനുഭവങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് ആരെയും അറിയാത്തതിനാലും ഓരോ തവണ സഹായത്തിന് ശ്രമിക്കുമ്പോഴും പിതാവ് കഠിനമായി ശിക്ഷിക്കുന്നതും മൂലമാണ് പിതാവിന്റെ നാണംകെട്ട കുറ്റകൃത്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയാതിരുന്നതെന്ന് പെണ്‍കുട്ടികള്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു.
തനിക്കും തന്റെ രണ്ടു പെൺമക്കളുമിടയിൽ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും അവരുടെ ആഗ്രഹപ്രകാരം അനുസരിച്ച് നൃത്തമാടാൻ നൈറ്റ് ക്ലബ്ബിൽ കൊണ്ട് വിടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.
താന്‍ ഒരു തൊഴില്‍ രഹിതനാണെന്നും തന്റെ 10 പെണ്മക്കളെയും രണ്ട് ആണ്മക്കളെയും പോറ്റുന്നതിന് പണം ആവശ്യമായതിനാലുമാണ് നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിന് അവര്‍ക്ക് അനുവാദം നല്‍കിയതെന്നും പ്രതി പറഞ്ഞു. ഓരോ പെണ്‍കുട്ടിയും ഡാന്‍സിന് 200 മുതല്‍ 300 ദിര്‍ഹം വരെയാണ് പ്രതിഭാഫലം വാങ്ങിയിരുന്നത്.
പ്രതിയ്ക്ക് പുതിയ അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നനായി ജനുവരി 24 ലേക്ക് കേസ് മാറ്റി വയ്ക്കുന്നതായി ചീഫ് ജഡ്ജ് സമെഹ് ഷകേര്‍ ഉത്തരവിട്ടു.
Leave a Reply