സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് വയ്ക്കുകയും ശമ്പളം നൽകാതെ വഞ്ചിക്കുകയും ചെയ്യാനാണ് ശ്രമിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പിഴ ശിക്ഷയ്ക്ക് പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.