യുഎഇയില്‍ ഫ്രീ വീഡിയോ കോള്‍ സംവിധാനങ്ങളായ സ്‌കൈപ്പ്, ഐഎംഒ, വാട്സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൂപ്പര്‍ വിപിഎന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ ‘അണ്‍ബ്ലോക്ക്’ ചെയ്ത് വീഡിയോ കോള്‍ ചെയ്യുന്ന പ്രവാസികള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ അനധികൃതമായി കോളുകള്‍ ചെയ്യുന്നവരെ യുഎഇ സൈബര്‍ സെല്‍ നിരീക്ഷിച്ച് വരുകയാണ്. പിടിക്കപ്പെട്ടാല്‍ 50000 മുതല്‍ 100000 ദിര്‍ഹം വരെ പിഴ അടക്കുകയും കൂടാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരും. യുഎഇ ഗവണ്‍മെന്റ് ലീഗല്‍ ആയി അനുവദിച്ചിരിക്കുന്ന വീഡിയോ കോള്‍ സംവിധാനം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മാസം 50 ദിര്‍ഹം മാത്രമാണ് ഇതിനു മുടക്കേണ്ടത്. യുഎഇ മൊബൈല്‍ നെറ്റ്വര്‍ക്ക് ആയ എത്തിസലാത്ത്, ഡു(Du) ആണ് ഇതിനു നിങ്ങള്‍ക്ക് സൗകര്യം ഒരുക്കി തരുന്നത്.
ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പ്ലെയ്‌സ്റ്റോറില്‍ പോയി ഫ്രീ വീഡിയോ കോള്‍ ആയ BOTIM അല്ലെങ്കില്‍ CME ഡൌണ്‍ലോഡ് ചെയ്യണം. എത്തിസലാത്ത് സിം യൂസ് ചെയ്യുന്നവര്‍ ഐസിപി(ICP) എന്ന് ടൈപ്പ് ചെയ്തു 1012 നമ്പറിലേക്ക് അയക്കുക. ഡു (Du) സിം യൂസ് ചെയ്യുന്നവര്‍ NETCALL എന്ന് ടൈപ്പ് ചെയ്തു 1355 എന്ന നമ്പറിലേക്ക് അയക്കുക. പിന്നീട് മൊബൈല്‍ ഡേറ്റ ഓപ്പണ്‍ ചെയ്ത് നാട്ടിലേക്കും മറ്റും വീഡിയോ കോള്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ ഡിസംബറില്‍ യുഎഇ തലസ്ഥാനമായ അബുദാബിയിലും പിന്നീട് ജനുവരിയില്‍ മറ്റ് എമിറേറ്റ്‌സുകളിലും സ്‌കൈപ്പ്, ഐഎംഒ, വാട്സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവ നിരോധിച്ചിരുന്നു.
Leave a Reply