റോമി കുര്യാക്കോസ്

ഈസ്റ്റ്ഹാം: പാലക്കാട്‌, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ മിന്നും വിജയം യു കെയിലും ആഘോഷമാകുന്നു. കഴിഞ്ഞ ദിവസം ഈസ്റ്റ്ഹാമിലെ ഒരു കൂട്ടം യു ഡി എഫ് പ്രവർത്തകരാണ് മധുരം പങ്കിട്ടും വിരുന്നൊരുക്കിയും പ്രീയങ്ക ഗാന്ധിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങൾ മുഖേന യു ഡി എഫിനായി ശക്തമായ പ്രചരണ പ്രവർത്തനങ്ങളും ഇവർ നടത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഥാനാർഥി പ്രഖ്യാപനം മുതൽ യു ഡി എഫ് പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനവും കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ മുന്നിൽ നിന്നും നയിച്ച പ്രചരണത്തിന്റെയും പ്രതിഭലനമാണ് യു ഡി എഫ് നേടിയ ഈ വലിയ വിജയം.

പ്രവാസലോകത്തെങ്കിലും കോൺഗ്രസ്സ് പാർട്ടിയോടും യു ഡി എഫ് മുന്നണിയോടുമുള്ള കൂറും അടങ്ങാത്ത ആവേശവും ഇന്നും ഉള്ളിന്റെ ഉള്ളിൽ കാത്തു സൂക്ഷിക്കുന്ന ഇവർ കോൺഗ്രസ്‌ പാർട്ടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ്‌ഹാമിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും നേതൃത്വം വഹിക്കുന്നവരുമാണ്. കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോഴും ഒന്നാം ചരമവാർഷിക ദിനത്തിലും ഈസ്റ്റ്‌ഹാമിൽ വിപുലമായ അനുശോചന യോഗവും ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.