യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ അട്ടിമറി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ ആൻഫീൽഡിൽ തകർത്ത് അത്‍ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ലിവർപൂൾ അവസാന നിമിഷം കളി കൈവിട്ടത്.

ആദ്യ പാദത്തിൽ ഒരു ഗോൾ കടവുമായി ഇറങ്ങിയ ലിവർപൂളിന് 43-ാം മിനുട്ടിൽ വിനാൽഡം ലീഡ് നൽകി. 94-ാം മിനുട്ടിൽ ഫിർമിനോ ലീഡ് ഉയർത്തി. മൂന്ന് മിനുട്ടിനുള്ളിൽ മാർക്കോസ് ലൊറെന്‍റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്‍ലറ്റിക്കോ അഗ്രിഗേറ്റ് സ്‌കോർ സമനിലയാക്കി. കളി അധിക സമയത്ത് നീണ്ടപ്പോൾ ലൊറെന്‍റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടിൽ അൽവാരോ മൊറാട്ട ഗോൾ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്‍റെ പ്രകടനം അത്‌ലറ്റിക്കോയ്‌ക്ക് കരുത്തായി.

മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ച് പിഎസ്ജിയും ക്വാർട്ടറിലെത്തി. സൂപ്പർ താരം നെയ്‌മർ, യുവാൻ വെലാസ്കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകൾ നേടിയത്. ആദ്യപാദം തോറ്റ പിഎസ്ജിക്ക് രണ്ടാം പാദത്തിൽ മികച്ച ജയം അനിവാര്യമായിരുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ