ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
കേംബ്രിഡ്ജിലെ ഇന്ത്യൻ റിസർച്ച് സ്കോളർ ആയ ആസിയ ഇസ്ലാം, ഹോം ഓഫീസിൽ നൽകിയ ലീവ് എക്സ്റ്റൻഷൻ ആപ്ലിക്കേഷൻ ലെറ്റർ ആണ്, കൂടുതൽ കാലം യുപിഎയുടെ പുറത്താണ് ചെലവഴിച്ചത് എന്ന കാരണത്താൽ ഓഫീസ് അധികൃതർ നിരസിച്ചത്. അനിശ്ചിതകാലത്തേക്ക് ലീവ് നീട്ടി ചോദിച്ചുകൊണ്ട് യുകെ ഹോം ഓഫീസിലാണ് ആസിയ കത്തയച്ചത്. എന്നാൽ യുകെയിലെ സ്ഥിരതാമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തള്ളിക്കൊണ്ട് ആസിയക്ക് ഓഫീസ് മറുപടി കത്ത് നൽകി. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് അക്കാദമിക്കുകളും വിദ്യാർത്ഥികളും ഗവേഷകരും ഒപ്പിട്ട കത്ത് യുകെ ഹോം ഓഫീസിലേക്ക് അയച്ചു. നടപടി പിൻവലിക്കണമെന്നും മിസ്സ് ഇസ്ലാമിന് തുടർന്നും യുകെയിലെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
31 കാരിയായ ആസിയ പറയുന്നു” ജൻഡർ ക്ലാസ്സ് ആൻഡ് ലേബർ ഇൻ ന്യൂ എക്കോണമി ഓഫ് അർബൻ ഇന്ത്യ എന്ന വിഷയത്തിൽ തന്റെ റിസർച്ച് ആവശ്യത്തിനു വേണ്ടിയാണ് കൂടുതൽ സമയം ന്യൂഡൽഹിയിൽ ചിലവഴിക്കേണ്ടി വന്നത്. ഇത് സംബന്ധിച്ച രേഖകൾ ഹോം ഓഫീസിൽ സമർപ്പിച്ചതും ആണ് എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറല്ല. ഇത് സംബന്ധിച്ച് ഞെട്ടലും ദുഃഖവും അവർ ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ഐ എൽ ആർ ആപ്ലിക്കേഷന് വേണ്ടി അവർക്ക് ഏകദേശം 3500 ഓളം പൗണ്ട് ചെലവായിട്ടുണ്ട്.
ഇന്ത്യയിലേക്ക് മടങ്ങി പോയി പഴയ സൗഹൃദങ്ങൾ ഒക്കെ പൊടിതട്ടിയെടുത്ത് അവിടെത്തന്നെ താമസിക്കാനാണ് അധികൃതർ നൽകിയ കത്തിൽ പറയുന്നത്.ലീവ് നീട്ടി കൊടുക്കുന്നതിനേക്കാൾ നല്ലത് എന്നെന്നേക്കുമായി മടങ്ങി പോകുന്നതാണ് എന്നും കത്തിൽ പരാമർശിക്കുന്നു.
10 വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ഗവേഷകയെ അപമാനിക്കരുത് എന്നും, യുകെ വളർത്തിക്കൊണ്ടുവന്ന മിടുക്കിയായ സ്കോളറെ തിരികെ പറഞ്ഞയക്കുന്നത് രാജ്യത്തിനുതന്നെ നഷ്ടമാണെന്നും, ഈ പ്രവൃത്തി യുകെ ഗവൺമെന്റിന്റെ ആഗോള ബ്രിട്ടൺ എന്ന ദർശനത്തിന് എതിരാണെന്നും അക്കാദമിക സമൂഹം നൽകിയ തുറന്ന കത്തിൽ പറയുന്നു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യിൽ നിന്നും അക്കാദമിക മികവിന് സക്കീർഹുസൈൻ മെഡൽ വാങ്ങിയ ആസിയയ്ക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മികച്ച ഡിഗ്രി പെർഫോമൻസിനുള്ള അവാർഡും ലഭിച്ചിരുന്നു. ആസിയ ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗേറ്റ് സ്കോളർ ആണ്.
Leave a Reply