ഹീത്രോവിലെ മിന്നൽ പണിമുടക്ക് മാറ്റിവെച്ചെങ്കിലും ഓഗസ്റ്റിലെ വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. വേനൽ അവധിക്ക് വളരെ അധികം യാത്രക്കാരെ സമരം ബാധിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഫയർ ഫൈറ്റെർസ്, റെസ്ക്യൂ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഹീത്രോ വിമാനത്താവളത്തിൽ ഓഗസ്റ്റിലെ ചില ദിവസങ്ങളിൽ സമരം നടത്താൻ ജീവനക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. യുണൈറ്റഡ് യൂണിയൻ നടത്താൻ തീരുമാനിച്ചിരുന്ന ജൂലൈ 26, 27 തീയതികളിൽ മിന്നൽ പണിമുടക്ക് മാറ്റിവെച്ചു .എങ്കിലും ഓഗസ്റ്റ് 5 6 23 24 തീയതികളിൽ സമരം നടത്താൻ തന്നെയാണ് തീരുമാനം. ശമ്പള പരിഷ്കരണത്തിന് വേണ്ടിയാണ് ജീവനക്കാർ സമരം നടത്തുന്നത്.
യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ അടച്ചിടേണ്ടി വന്നേക്കും. ഇത്രയധികം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുക ആണെങ്കിൽ എയർപോർട്ട് മൊത്തത്തിൽ പ്രവർത്തനരഹിതമായേ ക്കാം. ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടേണ്ടി വരുമെന്നാണ് യൂണിയൻ പറയുന്നത്. എന്നാൽ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കും എന്ന് എയർലൈൻ പ്രതികരിച്ചു.
ഒന്നരലക്ഷത്തോളം യാത്രക്കാരാണ് വേനലൊഴിവിന് ഓരോ ദിനത്തിലും എയർപോർട്ട് സേവനം ഉപയോഗപ്പെടുത്തുക എന്നാണ് കണക്കുകൂട്ടൽ. യാത്രക്കാർക്ക് പല അസൗകര്യങ്ങളും നേരിടേണ്ടിവരും. സെക്യൂരിറ്റി മുതൽ എല്ലാ ജോലിക്കാരും ഉയർന്ന വേതന ബില്ലിനായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്ക്രീനിങ് പ്രോസസുകൾ വൈകുകയും ബാത്ത്റൂമുകൾ കൂടുതൽ മോശമാവുകയും ചെയ്യും. യുകെയിലെ മറ്റു വിമാനത്താവളങ്ങളെയും സമരം ബാധിക്കാനാണു സാധ്യത.
Leave a Reply