സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്നാണ് പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന നിർദേശം. ബ്രീട്ടീഷ് ഗവൺമെന്റും യുഎസ് ഗവൺമെൻറും ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്കാണ് പ്രധാനമായും ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്.ബ്രീട്ടീഷ് അധികൃതർ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങുന്ന സ്ത്രീ യാത്രികർക്ക് നൽകിയ റിപ്പോർട്ടിൽ ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായവരുടെ കൃത്യവും വിശദവുമായ കണക്കുകളും വിവരങ്ങളുമാണ്.

ബ്രീട്ടീഷ് ഗവൺമെന്റ് ഇത് സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും, ലൈംഗിക ആക്രമണത്തിനും ഇരയായവരുടെ പരാതിയും പോലീസ് റിപ്പോർട്ടും അടങ്ങുന്ന വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്.

യുഎസ് ഗവൺമെന്റ് 2019 മാർച്ചിലാണ് സ്ത്രീ യാത്രികർക്കായാട്ടുള്ള ട്രാവൽ അഡ്വൈസറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികർക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോർട്ട്. ഇന്ത്യയിലെ പല വിനോദസഞ്ചാരയിടങ്ങളിലും മറ്റ് സ്ഥലങ്ങളിലും ക്രൂരമായ കുറ്റകൃത്യങ്ങളുടെയും, ലൈംഗിക അതിക്രമങ്ങളുടെയും കേന്ദ്രമാണന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുഎസും യുകെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ തങ്ങളുടെ രാജ്യത്ത് നിന്നുള്ള സ്ത്രീ സഞ്ചാരികൾക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിൽ ഇന്ത്യയിലെ സ്ത്രീകൾക്കുള്ള അവകാശങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ഡൽഹിയിലെ ബസ്സിലുണ്ടായ ബലാത്സംഗത്തിന് ശേഷം ഇന്ത്യയിലേക്ക് വരുന്ന വിദേശരാജ്യങ്ങളിലെ വനിതകൾക്ക് അവരുടെ രാജ്യത്തെ അധികൃതർ പല തരത്തിലുള്ള ജാഗ്രത നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖലയിൽ കൂടുതൽ വികസനങ്ങൾക്കും മറ്റും ലക്ഷ്യമിടുന്ന ട്രാവൽ ആൻഡ് ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.കേരളത്തിലെ വിനോദസഞ്ചാര മേഖലയെയും ഈ വിഷയങ്ങൾ ബാധിച്ചേക്കും. സ്ത്രീ സുരക്ഷയും സ്ത്രീ സൗഹാർദ്ദത്തിലും വിശ്വാസം ആർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദ്ദേശ സഞ്ചാരികൾ ഇന്ത്യയിലെത്തുന്നതിനെ ഗൗരവമായി ബാധിക്കും.