ഇഷ്ട്ടമാണ് പക്ഷെ കല്യാണം കഴിക്കില്ല…! എങ്ങനെയാണു ശശിയേട്ടൻ ജീവിതത്തിലേക്കെത്തിയത്; കെട്ടുവാണെങ്കിൽ കെട്ടണം ,ഇല്ലെങ്കിൽ വിടണം:സീമ പറയുന്നു

ഇഷ്ട്ടമാണ് പക്ഷെ കല്യാണം കഴിക്കില്ല…! എങ്ങനെയാണു ശശിയേട്ടൻ ജീവിതത്തിലേക്കെത്തിയത്; കെട്ടുവാണെങ്കിൽ കെട്ടണം ,ഇല്ലെങ്കിൽ വിടണം:സീമ പറയുന്നു
October 26 15:16 2020 Print This Article

ഹിറ്റ് മേക്കർ ഐ വി ശശി എന്നെന്നേക്കുമായി യാത്രയായിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്.മലയാളിക്ക് സിനിമയുടെ വ്യത്യസ്ത അനുഭവതലം സമ്മാനിച്ച സംവിധായകനായിരുന്നു ഐ വി ശശി.ഐ വി ശശിയുടെ അവളുടെ രാവുകളിലൂടെ പ്രശസ്തയായ നടി സീമയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായത്.ആ പഴയകാര്യങ്ങൾ സീമ ദൃശ്യ മാധ്യമത്തിന് നൽകിയ ഇന്റവ്യൂ ആണ് ഇപ്പോൾ വൈറലാണ്.

കമലഹാസന്റെ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് ഐ വി ശശിയുമായുള്ള വിവാഹം. എങ്ങനെയാണു ശശിയേട്ടൻ ജീവിതത്തിലേക്കെത്തിയത് എന്ന് സീമ വളരെ വിശദമായി തന്നെ ജെ ബി ജംഗ്‌ഷനിൽ പറയുന്നുണ്ട്.ശശിയേട്ടനോട് എനിക്ക് ആദ്യം പറയാനുള്ളത് നന്ദിയാണ് എന്നാണ് സീമ പറയുന്നത്.”പറയാൻ വാക്കുകൾ കിട്ടാത്തത്ര നന്ദി ശശിയേട്ടനോട് മരണം വരെ ഉണ്ടാകും.കാരണം ഒന്നുമല്ലാതിരുന്ന എന്നെ ഈ നിലയിൽ എത്തിച്ചത് ഐ വി ശശി എന്ന സംവിധായകനാണ്.ഡാൻസറായിരുന്ന സീമയെ നടിയായി തെരഞ്ഞെടുത്തതും നായികയാക്കാനുള്ള ധൈര്യം കാണിച്ചതും സീമ ഇന്നും സ്നേഹത്തോടെയും നന്ദിയോടെയുമാണ് ഓർമ്മിക്കുന്നത്.വിവാഹം കഴിക്കില്ല എന്നതായിരുന്നു ആദ്യത്തെ കണ്ടീഷൻ .ഇഷ്ട്ടമാണ് പക്ഷെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞു .അതെന്താണെന്നു മനസിലായില്ല എന്നും സീമ പറയുന്നുണ്ട്.സീമയുടെ അറിവോടെ തന്നെ ഒരുപാട് പെണ്ണുകാണാൻ പോയി.പക്ഷെ ഒരു സുപ്രഭാതത്തിൽ ഐ വി ശശി സീമയോട് തന്നെ വിവാഹം കഴിക്കാൻ സമ്മതം ആവശ്യപ്പെട്ടു.ഞാനെന്തു ചെയ്താലും സ്വാതന്ത്ര്യം തരണം എന്ന് മാത്രം ആവശ്യപ്പെട്ടു.എന്നാൽ സീമ ആ ആവശ്യം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.അങ്ങനെയൊരു വിവാഹബന്ധത്തിൻറെ ആവശ്യമില്ലല്ലോ എന്ന് തിരിച്ചു ചോദിച്ചു.അത് ഐ വി ശശിയെ വല്ലാതെ ബാധിച്ചു.പിന്നീട് നടന്ന കാര്യത്തെ പറ്റി സീമ പറയുന്നത് ഇങ്ങനെയാണ്

“ശശിയേട്ടൻ വിഷമിച്ചതു കണ്ടു ഞാൻ പോയി സംസാരിച്ചു ,ഒടുവിൽ കല്യാണം കഴിക്കാം എന്ന് തീരുമാനിക്കുന്നു.പക്ഷെ എന്നാണ് എന്നൊന്നും തീരുമാനിച്ചിരുന്നില്ല.കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ജ്യോൽസ്യൻ എന്റെ അമ്മയോടു പറഞ്ഞു സെപ്റ്റംബർ കഴിഞ്ഞാൽ പിന്നെ മൂന്നുമാസം കഴിഞ്ഞാലേ വിവാഹം പാടുള്ളു എന്ന്.അതൊരു ജൂലൈ മാസമാണ് .ഇത് കേട്ട ഉടനെ അമ്മ ശശിയോട് ചോദിക്കു എന്ന് എന്നോട് പറഞ്ഞു.കേട്ട പാതി കേൾക്കാത്ത പാതി ഒരു ദിവസം ഷൂട്ട് കഴിഞ്ഞു മേക്കപ്പോടെ ഞാൻ നേരെ ശശിയേട്ടന്റെ വീട്ടിൽ കേറിചെന്നു.എന്നിട്ടു പറഞ്ഞു കെട്ടുവാണെങ്കിൽ കെട്ടണം ,ഇല്ലെങ്കിൽ വിടണം .എന്നിട്ടു ഒന്നും പറയാതെ കാറിൽ കേറി സ്ഥലം വിട്ടു.പിന്നെ പെട്ടെന്ന് വിവാഹം നടക്കുകയായിരുന്നു”

അങ്ങനെയാണ് ഐ വി ശശി സീമയുടെ ജീവിതത്തിലേക്ക് എത്തുന്നത് .വിവാഹശേഷവും സീമ അഭിനയജീവിതം തുടർന്നിരുന്നു.തിരക്കിൽപെട്ട് പലപ്പോഴും വീട് നോക്കിയിരുന്നില്ല ,ആദ്യ ഭാര്യ എന്നും ജോലിയായിരുന്നു ശശിയേട്ടന് എന്നും സീമ പറയുന്നുണ്ട് .ഭർത്താവ് എന്ന നിലയിൽ അല്ല ഗുരു എന്ന നിലയിലാണ് ഞാൻ ശശിയേട്ടൻ കാണുന്നത്,അതുകൊണ്ടു ശശിയേട്ടൻ എന്ത് തെറ്റ് ചെയ്താലും ഞാൻ ക്ഷമിക്കുമായിരുന്നു എന്നും സീമ പറയുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles