യുകെയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ന്യൂകാസിലിലെ മലയാളി നഴ്സിന് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ച അന്‍പതിനായിരത്തോളം നഴ്സുമാരോടും പതിനായിരത്തോളം ഡോക്ടര്‍മാരോടും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരണനിരക്ക് ഉയര്‍ന്നതോടെ കരുതല്‍ നടപടികള്‍ ശക്തമാക്കി.

അതേസമയം കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ യുകെയില്‍ സമ്പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ യുകെ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവർക്ക് സർക്കാർ വേതനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോവിഡ് ബാധിച്ച് മുപ്പതു രാജ്യങ്ങളിലായി 11,398 പേര്‍ മരിച്ചു. ഇറ്റലിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 4,032 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 627 മരണം. ഇന്നലെ 5,986 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ 1,043 പേരും ഇറാനില്‍ 1,433 പേരും കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്കയില്‍ മരണം 256 ആയി. ബ്രിട്ടനില്‍ 184 പേര്‍ മരണത്തിന് കീഴടങ്ങി. ലോകത്താകെ 2,75,000ലേറെ പേരാണ് വൈറസ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.