ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടനിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തു നൽകി. ‘സ്റ്റോം ചന്ദ്ര’ എന്ന ഔദ്യോഗികമായി പേര് ആണ് കൊടുങ്കാറ്റിന് നൽകിയിരിക്കുന്നത്. യു.കെ. മെറ്റ് ഓഫിസ് ചൊവ്വാഴ്ച സ്റ്റോം ചന്ദ്ര രാജ്യത്തെത്തുമെന്ന് അറിയിച്ചു. ഈ മാസം നേരത്തെ എത്തിയ ഗൊറെട്ടി, ഇൻഗ്രിഡ് എന്നീ ശക്തമായ കൊടുങ്കാറ്റുകൾ വലിയ നാശനഷ്ടങ്ങളും യാത്രാതടസ്സങ്ങളും സൃഷ്ടിച്ചതിന് പിന്നാലെയാണ് ചന്ദ്ര എത്തുന്നത്.

സ്റ്റോം ചന്ദ്രയെത്തുന്നതിന് മുന്നോടിയായി ശക്തമായ കാലാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപകമായി കനത്തതും തുടർച്ചയായതുമായ മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. തുറന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും അത്യന്തം ശക്തമായ ഗെയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

നോർത്ത് അയർലൻഡിന്റെ കിഴക്കൻ ഭാഗങ്ങളിൽ മെറ്റ് ഓഫിസ് ആംബർ കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5 മുതൽ രാത്രി 9 വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉള്ളത്. തീരദേശങ്ങളിൽ മണിക്കൂറിൽ 75 മൈൽ വരെ കാറ്റുവേഗം ഉണ്ടാകാമെന്നും സാധാരണയായി 60–70 മൈൽ വേഗതയിൽ കാറ്റടിക്കാമെന്നും അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.











Leave a Reply