ലണ്ടന്‍: ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ സാധാരണയായി ചില തസ്തികകള്‍ ഒരോ കമ്പനികളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ടെക്‌നോളജിയും ശാസ്ത്രവും പുരോഗമിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മാറുകയാണ്. യു.കെയിലെ ബിസിനസ് സ്ഥാനങ്ങള്‍ ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടുന്നത് വര്‍ധിക്കുന്നുവെന്നതാണ് ഈ മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജീവനക്കാരന്‍ കാര്യക്ഷമത, സമയബന്ധിതയമായ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് തുടങ്ങി എല്ലാ മേഖലകളിലും നിരീക്ഷണം ഇതിലൂടെ സാധ്യമാകും. ഇന്റര്‍കണക്ട് കമ്പ്യൂട്ടറുകളാണ് മിക്ക കമ്പനികളും ഉപയോഗിക്കാറുള്ളത്. ഇത് കൂടുതല്‍ നിരീക്ഷണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ജീവനക്കാരന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ മെയിലുകള്‍, മറ്റു വിവരങ്ങള്‍, ജോലി ചെയ്യുന്ന സമയം, എഫിഷ്യന്‍സി, സ്പീഡ് തുടങ്ങി എല്ലാം തന്നെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. സെക്കന്‍ഡുകള്‍ പോലും വ്യത്യാസമില്ലാതെ കൃത്യതയാര്‍ന്ന് വിവരങ്ങള്‍ മോണിറ്ററിംഗ് ഡെസ്‌ക്കിലേക്ക് കൈമാറാനും ഇതുവഴി സാധിക്കും. സമീപകാലത്ത് ഏതാണ്ട് 130,000 പേര്‍ യു.കെയില്‍ മാത്രം ‘റിയല്‍-ടൈം മോണിറ്ററിംഗിന്’ വിധേയമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പോലും ഇത് വലിയ നമ്പറാണ്. ഒരു പ്രത്യേക അല്‍ഗോരിതത്തിന്റെ സഹായത്തോടെയാവും നിരീക്ഷണം സാധ്യമാവുക. കൂടാതെ ജീവനക്കാരുടെ വ്യക്തിത്വം, സ്വഭാവം, പ്രതികരണം തുടങ്ങിയവയും മോണിറ്റര്‍ ചെയ്യപ്പെടും.
ജീവനക്കാരുടെ സ്വഭാവവും കാര്യക്ഷമതയും എങ്ങനെയാണ് കമ്പനിയുടെ വളര്‍ച്ചയെ തളര്‍ച്ചയെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ശേഖറിക്കാന്‍ കഴിയും. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യരാശിയെ സംബന്ധിച്ച് വലിയ ഗുണകരമാണെങ്കിലും അതിന് അതിന്റേതായ സ്വഭാവ ദൂശ്യവും ഉണ്ട്. ഉദാഹരണത്തിന് മരുന്നുകളുടെ കാര്യത്തില്‍ പോലും ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കുന്ന അവരുടെ കാര്യക്ഷമത മാത്രമല്ല ജോലി സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലി സമ്മര്‍ദ്ദം മാനസികമായ പിരിമുറക്കത്തിലേക്ക് വരെ കാര്യങ്ങളെ എത്തിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.
Leave a Reply