ടോം ജോസ് തടിയംപാട്

കഴിഞ്ഞ ഞായറാഴ്ച്ചത്തെ കുര്‍ബാനയില്‍ ലിവര്‍പൂള്‍ നോറിസ് ഗ്രീന്‍ സെന്റ്‌റ് ട്രീസ കത്തോലിക്ക പള്ളിയിലെ ഫാ. ക്രിസ് ഫാളോന്റെ പ്രസംഗം ഹൃദയസ്പര്‍ശിയും മനുഷ്യസ്‌നേഹപരവും ഇതുവരെയുള്ള എന്റെ ധാരണകളെ മാറ്റിമറിച്ചതുമായിരുന്നു. അദ്ദേഹം പറഞ്ഞു ഈ പള്ളിക്കുച്ചുറ്റുമായി ഇരുപത് കുടുംബങ്ങള്‍ ഭക്ഷണവും, വസ്ത്രവും, കറണ്ടും, ഗൃാസും, ഹീറ്ററും ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. ഒരു വീട്ടില്‍ രണ്ടു കുഞ്ഞുകുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു അവരുടെ പിതാവ് രോഗിയാണ്. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രീക്ക് ഒരു ജോഡി വസ്ത്രം മാത്രം അത് കഴുകിയിട്ട് നാളുകള്‍ ഏറെയായി.

പള്ളിയിലെ സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവരെ സഹായിക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. നിങ്ങളും അതില്‍ പങ്കാളികളാകാന്‍ ശ്രമിക്കണം കഴിയുന്ന സഹായങ്ങള്‍ നല്‍കണം. ഞാന്‍ അപ്പോള്‍ തന്നെ പള്ളിയില്‍ നിന്നും അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ചു കൊടുത്തു സൈന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. അതോടൊപ്പം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പും, ജോയിന്റ് സെക്രട്ടറി സജി തോമസുമായി സംസാരിച്ചപ്പോള്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി ഒരു ചാരിറ്റി നടത്തി കിട്ടുന്ന പണം അച്ഛനെ ഏല്‍പ്പിക്കാം എന്ന് അഭിപ്രായപ്പെട്ടു.

പിരിവുകൊണ്ട് ആളുകള്‍ മടുത്തു നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ എന്നത് ഞങ്ങള്‍ക്ക് അറിയാം, എങ്കിലും കണ്മുന്‍പില്‍ കാണുന്ന ഈ വേദനയില്‍ എങ്ങനെ പങ്കളിയാകാതിരിക്കാന്‍ കഴിയും എന്നതുകൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഈ ക്രിസ്തുമസ് സമയത്ത് നിങ്ങളുടെ ഒരു ചെറിയ സഹായം ഇവര്‍ക്ക് നല്‍കുക.

ഞാന്‍ ധരിച്ചിരുന്നത് ഇവിടെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാരുണ്ട് പിന്നെ ഈ ആളുകള്‍ എന്തിനു ഇങ്ങനെ കഷ്ട്ടപ്പെടുന്നുവെന്നു, മറുപടി അച്ഛന്റെ പ്രസംഗത്തില്‍ തന്നെ ഉണ്ടായിരുന്നു അദ്ദേഹം പോപ്പ് ഫ്രാന്‍സിസ്‌ന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞു. എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്‍പില്‍ സമന്മാരാണ് അതുകൊണ്ട് കുടിയേറ്റക്കാരെ തടയുന്നത് ശരിയല്ല, കൂടതെ അദ്ദേഹം പറഞ്ഞു നമ്മുടെ രാജൃം ബ്രെക്‌സിറ്റ് എന്ന വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചയില്‍ വിവേകത്തോടെ പങ്കെടുക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനു ബുദ്ധികൊടുക്കേണമെ എന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
ഇതുകേട്ടപ്പോള്‍ എനിക്ക് തോന്നി ഒരു പക്ഷെ യുറോപ്പില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്നവരായിരിക്കാം പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നതില്‍ കൂടുതല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം പെട്ടെന്ന് ലഭിക്കില്ല.

ഈ അടുത്ത കാലത്തായി പള്ളിയില്‍ ചെന്നാല്‍ പോളിഷ്‌കാരുടെ ഒരു വലിയ കൂട്ടത്തെ കാണാം അവര്‍ നമ്മളെപോലെ തന്നെ കുര്‍ബാന കഴിഞ്ഞാല്‍ പുറത്തിറങ്ങിനിന്ന് കുറച്ചുനേരം അവരുടെ സമൂഹത്തിലുള്ളവരുമായി കുശലം പറഞ്ഞിട്ടാണ് പോവുക പോളിഷ്‌കര്‍ മിക്കവരും കത്തോലിക്കാ വിശ്വാസികളാണ്, പട്ടിണിക്കും ദാരിദ്ര്യത്തിനും ലോകത്ത് എവിടെയാണങ്കിലും ഒരു മുഖമാണ് എന്നുള്ളതുകൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഇവരെ സഹായിക്കാന്‍ തീരുമാനിച്ചു കൊണ്ട് ഒരിക്കല്‍ കൂടി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഞങ്ങള്‍ക്ക് നല്‍കുക. അത് ഞങ്ങള്‍ ഫാദര്‍ ക്രിസിനെ നമ്മളുടെ സമൂഹത്തിന്റെ സംഭാവനയായി ഏല്‍പ്പിക്കും എന്നറിയിക്കുന്നു. മുകളില്‍ പറഞ്ഞ വിവരങ്ങള്‍ പള്ളിയില്‍ നോട്ടീസായി വിതരണം ചെയ്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626..