ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്കൂളുകളിലെ ക്രൈസ്തവ അധിഷ്ഠിത മതപഠനം മനുഷ്യാവകാശ ലംഘനമാണെന്ന യു.കെ സുപ്രീം കോടതി വിധി വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കി. ഉത്തര അയർലൻഡിലെ സ്കൂളുകളിലെ മതവിദ്യാഭ്യാസ രീതിക്കെതിരായ ഹർജിയിലാണ് കോടതി പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. മതപഠനം എല്ലാ വിശ്വാസങ്ങളോടും നിഷ്പക്ഷമായും വൈവിധ്യമാർന്ന രീതിയിലും ആയിരിക്കണം എന്നതാണ് കോടതിയുടെ നിലപാട്.

ഈ വിധി നിലവിൽ വന്നാൽ, ക്രൈസ്തവ മതപരമായ പഠനങ്ങൾ , സ്കൂൾ പ്രാർത്ഥനകൾ, ക്രൈസ്തവ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവ യു.കെ യിലെ മുഴുവൻ സ്കൂളുകളിൽ നിന്ന് ഒഴിവാക്കാൻ ഇത് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ക്രൈസ്തവ സംഘടനകൾ ഉയർത്തിയിട്ടുണ്ട്. തലമുറകളായി കൈമാറി വന്ന ക്രൈസ്തവ പാരമ്പര്യം കുട്ടികൾക്ക് ലഭിക്കാതാകുമെന്ന വിമർശനവും ശക്തമാണ്.

വിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ വിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഒപ്പുശേഖരണ ക്യാമ്പയിനുകളും ആരംഭിച്ചു. വിഷയത്തിൽ സർക്കാർ തലത്തിൽ വ്യക്തമായ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്.











Leave a Reply