ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ഉടമകൾ അടുത്തവർഷം 4 ശതമാനം ശമ്പള വർദ്ധനവ് നൽകാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നേരത്തെയുള്ള ശമ്പള വർദ്ധനവിന്റെ അതെ നിരക്കാണ്. എന്നാൽ നാല് ശതമാനം ശമ്പള വർദ്ധനവ് എന്നത് പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും കണക്കിലെടുത്താൽ വളരെ കുറവാണെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെൻ്റ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ കണക്കുകൾ പ്രകാരം പൊതുമേഖലയിലെ ശമ്പള വർദ്ധനവ് 3 ശതമാനം മാത്രമാണ്. രാജ്യത്തെ ഉൽപ്പാദന ക്ഷമത കാര്യമായി ഉയർന്നില്ലെങ്കിൽ വേതന വർദ്ധനവ് കാര്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ജൂണിൽ കുറച്ചേക്കാമെന്ന സൂചനകൾ നൽകിയിരുന്നു.അതോടൊപ്പ രാജ്യം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു വന്നതായുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇത്തരം കാര്യങ്ങൾ രാജ്യത്തെ സ്വകാര്യമേഖലയിലെ വേതന വർദ്ധനവിന്റെ കാര്യത്തിൽ പ്രതിഫലിക്കുന്നില്ലെന്ന അഭിപ്രായം ശക്തമാണ്.

രാജ്യം സാമ്പത്തിക വളർച്ചയിൽ സുസ്ഥിരത കൈവരിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം കൂട്ടണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് കൊക്കറ്റ് പറഞ്ഞു . പണപ്പെരുപ്പം കുറയുകയും ഉത്പാദനക്ഷമത ഉയരുകയും ചെയ്യുന്ന സാഹചര്യം വന്നാൽ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും കൂടുതൽ മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നു വരുന്നത്.