ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെ ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ച് നാടുകടത്തി. സംഭവത്തിന് പിന്നാലെ, സുരക്ഷാ സേനയെ സംബന്ധിച്ചുള്ള വിവരങ്ങ ശേഖരിക്കാനും ഇസ്രായേൽ വിരുദ്ധ വീക്ഷണങ്ങൾ പ്രചരിപ്പിക്കാനും എംപിമാർ പദ്ധതിയിട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രായേൽ അധികൃതർ അവകാശപ്പെട്ടു. എംപിമാർ സഹായികളോടൊപ്പം ലൂട്ടണിൽ നിന്നാണ് ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് എത്തിയത്.
ഇസ്രായേലിൻെറ ഈ പ്രവർത്തിയെ വിമർശിച്ച് കൊണ്ട് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്ത് വന്നിരുന്നു. ഇസ്രായേൽ ഉദ്യോഗസ്ഥരോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാർക്ക് യുകെയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ പുനഃസ്ഥാപിക്കുക, അക്രമം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയിലെ സംഘർഷം അവസാനിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് യുകെ സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മാസം അവസാനിച്ച വെടിനിർത്തലിന് ശേഷം ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുന്നതിനായി ഗാസയിലെ പ്രദേശം പിടിച്ചെടുക്കാനുള്ള സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ പുനരാരംഭിച്ചിരുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ബോംബാക്രമണങ്ങൾ പുനരാരംഭിച്ചതിനുശേഷം 1,249 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിലെ ആകെ മരണസംഖ്യ 50,609 ആയി. 2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം നടത്തി 1,218 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.
Leave a Reply