ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി.1842-ൽ തന്നെ ജിബ്രാൾട്ടർ ഒരു നഗരമായി അംഗീകരിക്കപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല.
2002 ൽ ജിബ്രാൾട്ടറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്. 1842 ൽ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാൾട്ടർ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.
“ജിബ്രാൾട്ടർ നഗരത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നത് വളരെ സന്തോഷകരമാണ്, അതിന്റെ സമ്പന്നമായ ചരിത്രത്തിനും ചലനാത്മകതയ്ക്കും വലിയ അംഗീകാരമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഔദ്യോഗിക അംഗീകാരം ജിബ്രാൾട്ടറിന്റെ മഹത്വത്തിന്റെ മണ്ഡലങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നു, കൂടാതെ ജിബ്രാൾട്ടേറിയക്കാർക്ക് അവരുടെ സമൂഹത്തോടും അവരുടെ വ്യതിരിക്തമായ പൈതൃകത്തോടും തോന്നുന്ന അഭിമാനത്തെ ശരിയായി സൂചിപ്പിക്കുന്നു.”
Leave a Reply