ന്യൂസ് ഡെസ്ക്, മലയാളം യുകെ
പുതിയ കുടിയേറ്റ നയത്തിനായുള്ള ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ യുകെയിൽ വിദ്യാർത്ഥി വിസയിൽ വന്ന ഒരു വ്യക്തിയുടെ കുറിപ്പുകളാണ് വാർത്തകൾ സ്ഥാനം പിടിച്ചിരിക്കുന്നത്. യുകെ ഗ്രാജുവേറ്റ് വിസ വൻ തട്ടിപ്പാണെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എൽഎസ്ഇ) ഗവേഷക വിദ്യാർത്ഥിയാണ് വിളിച്ചു പറഞ്ഞിരിക്കുന്നത് . സത്യസന്ധവും വൈകാരികവുമായ ലിങ്ക്ഡ് ഇൻ പോസ്റ്റ് ഓൺലൈനിൽ തരംഗം സൃഷ്ടിക്കുകയാണ്. ഇത് യുകെ ഗ്രാജുവേറ്റ് വിസകളെ കുറിച്ച് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് നിങ്ങളുടെ സമയവും ഊർജ്ജവും പണവും വെറുതെ പാഴാക്കരുതെന്നാണ് ഗവേഷക വിദ്യാർഥി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. സ്പോൺസർഷിപ്പ് ലഭിച്ചാലും പി ആർ ലഭിക്കാൻ അടുത്ത പത്ത് വർഷം കഴിയണമെന്ന ധവള പത്രത്തിൽ നിർദ്ദേശത്തെ കുറിച്ചും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട് . വിദ്യാർത്ഥികളെ അനുകൂലിച്ച് ലക്ഷങ്ങൾ മുടക്കി പഠിക്കാനായി യുകെയിലെത്തിയവരെ പെരുവഴിയിലാക്കുന്ന സർക്കാർ സമീപനത്തെ വിമർശിച്ച് നിരവധി പേരാണ് കമൻറ് ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയവർ നേരിടുന്നത് കനത്ത തിരിച്ചടിയാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് . ഗ്രാജുവേറ്റ് റൂട്ട് വിസയുടെ ദൈർഘ്യം രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കുക എന്ന തീരുമാനം ധവള പത്രത്തിലെ പ്രധാന നിർദ്ദേശമാണ്. ഇതിനു പുറമെ സർവകലാശാലകളിൽ ചേരുന്ന ഓരോ വിദ്യാർത്ഥിയ്ക്കും ലെവി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നു. ഇതിനോട് അനുബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങൾ ശരത്കാല ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട് . അന്താരാഷ്ട്ര വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളുടെ ആനുവൽ ബേസിക് കംപ്ലൈൻസ് അസസ്മെൻറ് (BCA) പരുധി ഉയർത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. അതായത് മോശം പ്രകടനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും.
മെയ് 12 തിങ്കളാഴ്ച ആണ് യുകെ സർക്കാർ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള ധവളപത്രം പുറത്തിറക്കിയത് . പുതിയ നയങ്ങൾ മൂലം എൻഎച്ച്എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കാര്യത്തിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നത് കഴിഞ്ഞദിവസം മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൽ ആണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിലും സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവരെ പുതിയ നയങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത കൂടുതൽ എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നേഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. തദേശീയരായ ഉദ്യോഗാർത്ഥികൾക്ക് പരമാവധി ജോലി ലഭിക്കുന്നതിന് വഴിയൊരുക്കുന്നതിലൂടെ കുടിയേറ്റം കുറയ്ക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽ മിക്ക ജോലികളിലും വിദഗ്ധരായ തദ്ദേശീയരുടെ അഭാവം മൂലം ഈ നയം നടപ്പിലാക്കുന്നത് സർക്കാരിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കും.
ധവള പത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നതു പോലെ കുടിയേറ്റ നയം കെയർ മേഖലയിലും നടപ്പിലാക്കുന്നത് പ്രായോഗികതലത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നാണ് പൊതുവെ ഉയർന്ന് വരുന്ന അഭിപ്രായം. ഈ മേഖലയിലെ വിദഗ്ധരായ തദ്ദേശീയരായ തൊഴിലാളികളുടെ അഭാവമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കുറഞ്ഞ ശമ്പളമുള്ള കെയർ മേഖലയിൽ ജോലി ചെയ്യാൻ തദ്ദേശീയരായ തൊഴിലാളികൾ വച്ചു പുലർത്തുന്ന താല്പര്യ കുറവും മറ്റൊരു കാരണമാണ്. ധവളപത്രം പുറത്തിറക്കി അധികം താമസിയാതെ തന്നെ കെയർ മേഖലയിൽ കനത്ത പ്രതിസന്ധിയുണ്ടാകുമെന്ന അഭിപ്രായം ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഉയർത്തിയിരുന്നു.
എന്നാൽ വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയവർ നേരിടുന്നത് കനത്ത തിരിച്ചടിയാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് . ഗ്രാജുവേറ്റ് റൂട്ട് വിസയുടെ ദൈർഘ്യം രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കുക എന്ന തീരുമാനം ധവള പത്രത്തിലെ പ്രധാന നിർദ്ദേശമാണ്. ഇതിനു പുറമെ സർവകലാശാലകളിൽ ചേരുന്ന ഓരോ വിദ്യാർത്ഥിയ്ക്കും ലെവി ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നു. ഇതിനോട് അനുബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങൾ ശരത്കാല ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട് . അന്താരാഷ്ട്ര വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളുടെ ആനുവൽ ബേസിക് കംപ്ലൈൻസ് അസസ്മെൻറ് (BCA) പരുധി ഉയർത്തുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. അതായത് മോശം പ്രകടനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്താനുള്ള നടപടി സർക്കാർ സ്വീകരിക്കും.
Leave a Reply