ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഫ്രാൻസുമായി ഉള്ള ‘വൺ ഇൻ–വൺ ഔട്ട്’ കരാർ പ്രകാരം ഇതുവരെ 281 കുടിയേറ്റക്കാരെ യുകെ ഫ്രാൻസിലേക്ക് തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോം സെക്രട്ടറി ശബാന മഹ്മൂദ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാനൽ കടന്ന് അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് നടപടികൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഈ പദ്ധതിയിലൂടെ അംഗീകൃത മാർഗം വഴി ഫ്രാൻസിൽ നിന്ന് 350 പേർ യുകെയിലേക്ക് എത്തിയതായും മഹ്മൂദ് വ്യക്തമാക്കി. തിരിച്ചയച്ചവരും എത്തിയവരുമായുള്ള കണക്കുകളിൽ ഉണ്ടായ വ്യത്യാസത്തിന് നടപടിക്രമങ്ങളിലെ സങ്കീർണതകളാണ് കാരണം എന്ന് ഹോം ഓഫീസ് വിശദീകരിച്ചു.

ഇത് കാരണം യുകെയിൽ നിന്ന് കുടിയേറ്റക്കാരെ കൊണ്ടുപോകേണ്ട ഒരു വിമാനം ഫ്രാൻസിലേക്ക് പോകാൻ കഴിയാതിരുന്നുവെന്നും അധികൃതർ അറിയിച്ചു. എന്നാൽ, തുടർന്ന് നടക്കുന്ന വിമാന സർവീസുകൾ വഴി കണക്കുകളിൽ തുല്യത പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹോം ഓഫീസ് കൂട്ടിച്ചേർത്തു. കുടിയേറ്റ നിയന്ത്രണത്തിൽ ഫ്രാൻസുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.