ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിൻെറ ഭാഗമായി ഇലക്ട്രിക് കാർ ചാർജറുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ്. നിലവിൽ ഏകദേശം 1 ദശലക്ഷത്തിലധികം ഇലക്ട്രിക് കാർ ചാർജറുകൾ ചാർജ് യുകെയിൽ നിന്നുള്ള ഡേറ്റപ്രകാരം ഭൂരിഭാഗം ചാർജറുകളും വീടുകളും ബിസിനസ്സ് പരിസരങ്ങളും പോലുള്ള സ്വകാര്യ സ്ഥലങ്ങളിലാണ്. ഇതുവരെ സ്ഥാപിച്ചിരിക്കുന്ന 9,30,000 ചാർജറുകളിൽ 65,000 എണ്ണം മാത്രമേ പൊതുവായി ആക്‌സസ് ചെയ്യാനാകൂ. മോട്ടോർവേ സേവനങ്ങളിലെ അൾട്രാ റാപ്പിഡ് മുതൽ ലാമ്പ് പോസ്റ്റുകളിലെ സ്ലോ ചാർജറുകൾ വരെ പബ്ലിക് ചാർജറുകളിൽ ഉൾപ്പെടുന്നു.
2024 -ൽ ഓരോ 25 മിനിറ്റിലും ഒരു പുതിയ പബ്ലിക് ചാർജർ എന്ന തരത്തിൽ ചാർജറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ചാർജ് യുകെ പറയുന്നു. ഉയർന്ന് വരുന്ന ആവശ്യം പരിഗണിച്ച് കമ്പനികൾ ഈവർഷം ആരംഭത്തിൽ 5,100 പൊതു ചാർജറുകൾ സ്ഥാപിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന്റെയും ഭാഗമായി യുകെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങളാണ് സർക്കാർ ചെയ്യുന്നത്.
ചാർജ് പോയിൻ്റുകളുടെ അഭാവം പല ഡ്രൈവർമാരെയും ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദശകത്തിൽ യുകെയുടെ ചാർജിംഗ് മേഖലയുടെ ഗണ്യമായ വളർച്ച ചാർജ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിക്കി റീഡ് ചൂണ്ടിക്കാട്ടി. സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സിൻ്റെ (എസ്എംഎംടി) കണക്കനുസരിച്ച്, യുകെ റോഡുകളിൽ 1.1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളുണ്ട്. ഈ വർഷം പകുതിയോടെ 167,000 കാറുകളാണ് രാജ്യത്ത് വിറ്റത്.
Leave a Reply