ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറണമെന്ന കീഴ്ക്കോടതി വിധിക്കെതിരെ വ്യവസായി വിജയ് മല്യക്ക് അപ്പീല്‍ നല്‍കാമെന്ന് ലണ്ടന്‍ റോയല്‍ കോര്‍ട്ട്. ബാങ്കുകളെ കബളിപ്പിച്ച് ലണ്ടനിലേക്ക് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് മല്യയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.

റോയല്‍ കോര്‍ട്ടിലെ രണ്ടംഗ ബെഞ്ചാണ് മല്യയുടെ അപ്പീലില്‍ വാദം കേട്ടത്. യുകെ ഹൈക്കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യന്‍ സര്‍ക്കാറിന് കൈമാറണമെന്ന് ഉത്തരവിട്ടത്. അനുകൂല വിധി സന്തോഷകരമാണെന്ന് റോയല്‍ കോര്‍ട്ട് ജസ്റ്റിസില്‍ എത്തിയ മല്യ പ്രതികരിച്ചു. മകന്‍ സിദ്ധാര്‍ത്ഥ്, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ മുന്‍ എയര്‍ഹോസ്റ്റസും കാമുകിയുമായ പിങ്കി ലാല്‍വാനി എന്നിവര്‍ക്കൊപ്പമാണ് മല്യ കോടതിയില്‍ എത്തിയത്
എഴുതി നല്‍കിയ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഓറല്‍ ഹിയറിങ് നടന്നത്.

ഏപ്രിലിലാണ് മല്യ തിരിച്ചയക്കുന്നതിനെതിരെ അപ്പീലിന് അപേക്ഷ നല്‍കിയത്. വരുന്ന ആഴ്ചയില്‍ തന്നെ ന്യായാധിപര്‍ മല്യയുടെ അപ്പിലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പീലിനുള്ള അപേക്ഷ കോടതി അനുവദിച്ചതോടെ കേസ് യുകെ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യന്‍ ബാങ്ക്‌സില്‍ നിന്നും 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ വന്നതോടെയാണ് മല്യ കേസില്‍ പ്രതിയാകുന്നത്. പിന്നാലെയാണ് അദ്ദേഹം നാടു വിടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നൽകിയ ഹർജിയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി നേരത്തേ തള്ളിയത്.