ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നു. ജൂൺ മാസത്തിൽ വിലകൾ പ്രതീക്ഷിച്ചതിലും കൂടിയതാണ് പണപ്പെരുപ്പം 3.6 ആയി ഉയരാൻ കാരണമായത്. 2024 ജനുവരിക്ക് ശേഷം പണപെരുപ്പം ഈ രീതിയിൽ കുതിച്ചുയർന്നത് ആദ്യമായാണ്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപെരുപ്പത്തിൽ ഉണ്ടായത്.
ഭക്ഷണത്തിനും വസ്ത്രത്തിനും വിമാന, റെയിൽ നിരക്കുകളും ഉയർന്നത് പണപ്പെരുപ്പത്തിന് കാരണമായി. ഇതുകൂടാതെ ഇന്ധനവിലകൾ ഉയർന്നു. ഇവയൊക്കെയാണ് ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജൂണിലെ പണപെരുപ്പത്തിന് പ്രധാനകാരണം ഗതാഗത ചിലവുകൾ വർദ്ധിച്ചതാണ് എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ONS) ആക്ടിംഗ് ചീഫ് ഇക്കണോമിസ്റ്റ് റിച്ചാർഡ് ഹെയ്സ് പറഞ്ഞു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ പെട്രോളിനും ഡീസലിനും വില കുറവാണെങ്കിലും, കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ഈ വർഷം മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിലയിൽ നേരിയ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.
നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നിരക്കായ 2 ശതമാനത്തിൽ നിന്ന് വളരെ ഉയർന്നതാണ്. അതുകൊണ്ടു തന്നെ പലിശ നിരക്കുകൾ കുറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പണപെരുപ്പ നിരക്ക് കൂടിയാലും നിലവിലെ പലിശ നിരക്ക് അടുത്ത മാസം കൂടുന്ന ബാങ്കിൻറെ വിശകലന യോഗത്തിൽ കുറയ്ക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
Leave a Reply