ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ തൊഴിൽ ഇല്ലായ്മ കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്ത് വന്നു. ഇതോടൊപ്പം ശമ്പള വർദ്ധനവ് നിരക്ക് കുറഞ്ഞതായും ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാർച്ച് മുതൽ മെയ് വരെയുള്ള 3 മാസങ്ങളിലെ വാർഷിക ശമ്പള വളർച്ചാ നിരക്ക് 5% ആയാണ് കുറഞ്ഞത്. രാജ്യത്തിൻറെ തൊഴിൽ ഇല്ലായ്മയെ ചൂണ്ടികാണിക്കുന്ന നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിറ്റിക്സ് ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വേതന വളർച്ചാ മുരടിപ്പിനൊപ്പം തൊഴിൽ ഇല്ലായ്മ നിരക്കും കൂടി. 4.7% ആയി ആണ് തൊഴിൽ ഇല്ലായ്മ നിരക്ക് ഉയർന്നത്. നാല് വർഷത്തെ ഏറ്റവും ഉയർന്ന തൊഴിൽ ഇല്ലായ്മ നിരക്കാണിത്. യുകെയിൽ പണപ്പെരുപ്പ നിരക്ക് കുതിച്ചുയർന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. 2024 ജനുവരിക്ക് ശേഷം ഏറ്റവും വലിയ കുതിച്ചു കയറ്റമാണ് പണപ്പെരുപ്പത്തിൽ ഉണ്ടായത്. ജൂൺ മാസത്തിൽ വിലകൾ കുതിച്ച് ഉയർന്നതാണ് പണപ്പെരുപ്പം 3.6 ആയി കുതിച്ചുയരാൻ കാരണമായത്.


പണപ്പെരുപ്പം ഉയർന്നതും വേതന വളർച്ച മുരടിച്ചതും തൊഴിൽ ഇല്ലായ്മ നിരക്ക് കുറഞ്ഞതും അടുത്ത ആഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തെ സ്വാധീനിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് തൊഴിൽ വിപണി പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് സമാനമായ സൂചനകൾ ഈ ആഴ്ച ആദ്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി നൽകിയിരുന്നു. അതേസമയം, തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ ആണ് തൊഴിൽ ഇല്ലായ്മ വർദ്ധിക്കുന്നതിന് കാരണമെന്ന അഭിപ്രായം ശക്തമാണ്. ചാൻസിലർ റേച്ചൽ റീവ്സ് നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ വർദ്ധന പ്രഖ്യാപിച്ചതിന് ശേഷമുള്ള എട്ടിൽ ഏഴ് മാസങ്ങളിലും തൊഴിൽ ഇല്ലായ്മ കൂടിയതായാണ് കണക്കുകൾ കാണിക്കുന്നത്.