സ്വന്തം ലേഖകൻ

യു കെ :- യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മാരകങ്ങളിൽ രാജ കുടുംബാംഗങ്ങളോടൊപ്പം റീത്ത് സമർപ്പിക്കുന്നതിൽ നിന്ന് ഹാരി രാജകുമാരനെ വിലക്കിയത് രാജ്ഞിയുടെ സ്വന്തം തീരുമാനമെന്ന് റിപ്പോർട്ടുകൾ. രാജ്ഞിയാണ് ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമെടുത്തതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഹാരിയുടെ നേട്ടങ്ങളിൽ രാജ്ഞിക്ക് അഭിമാനമുണ്ട്, എന്നാൽ രാജകുടുംബത്തിന്റെ അഭിമാനത്തിനു ചേരാത്ത പ്രവർത്തനം ഹാരിയിൽ നിന്ന് ഉണ്ടാകുന്നത് രാജ്ഞി അംഗീകരിക്കുകയില്ലെന്ന് രാജകുടുംബം പുറത്തുവിട്ട വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.

ഹാരി രാജകുമാരനെ സംബന്ധിച്ചുള്ള വാർത്തയോടെ പ്രതികരിക്കുവാൻ ചാൾസ് രാജകുമാരൻ ഇതുവരെയും തയ്യാറായിട്ടില്ല. ഹാരി രാജകുമാരന്റെ ഈ വിട്ടു പോക്ക്‌ രാജ കുടുംബാംഗങ്ങളിൽ മിക്കവരിലും തന്നെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണത്തിനു തയ്യാറായിട്ടില്ല.

രാജ്ഞിയുടെ ശക്തമായ തീരുമാനം തെളിയിക്കുന്നത് ഹാരി രാജകുമാരന്റെ രാജകുടുംബവുമായുള്ള പൂർണമായ വിട്ടു പോക്കിനെയാണ്. ഹാരിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ വില്യമിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.