മതേതരത്വത്തിന്റെ ശംഖു നാദം മുഴക്കികൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) നേതൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ടിക്കറ്റ് വില്‍പ്പന അവസാനിച്ചതായി അറിയിക്കുന്നു. ഇനിയും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ലിമ നേതൃത്വവുമായി ഉടന്‍ ബന്ധപ്പെടുക.

ഈ വരുന്ന 28-ാം തിയതി ഞായറാഴ്ച 3 മണിമുതല്‍ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ പരിപാടികള്‍ക്കു തുടക്കമിടും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് ശേഷം ട്രഫോര്‍ഡ് നാടകസമിതി അവതരിപ്പിക്കുന്ന സിഗരറ്റുകൂട് എന്ന നാടകം ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകം മുഴുവന്‍ മതത്തിന്റെ പേരില്‍ വിഭജനവും കൂട്ടക്കൊലപാതകങ്ങളും നടക്കുമ്പോള്‍ മതേതരത്വത്തിന്റെ കൊടിക്കുറ ഉയര്‍ത്തിക്കൊണ്ടു ലിമ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിനു തന്നെ മാതൃകയാണെന്ന് ലിമ നേതൃത്വം അവകാശപ്പെട്ടു.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്
WHISTON TOWN HALL,
OLD COLLIERY ROAD,
MERSYSIDE. L35 3QX